ഹിമാചലിൽ ഏക സീറ്റിൽ കനത്ത തോൽവിയേറ്റ് സിപിഎം; മണ്ഡലം തിരിച്ച് പിടിച്ച് കോൺഗ്രസ്
ദില്ലി:ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഏക സിറ്റിംഗ് സീറ്റിൽ പരാജയപ്പെട്ട് സി പി എം. തിയോഗ് മണ്ഡലത്തിലെ സി പി എം എം എൽ എ ആയിരുന്ന രാകേഷ് സിൻഹയാണ് പരാജയപ്പെട്ടത്. കോൺഗ്രസ് ആണ് മണ്ഡലത്തിൽ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി കുൽദീപ് സിംഗ് റാത്തോർ 13971 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.

കോൺഗ്രസ് മണ്ഡലമായിരുന്ന തിയോഗിൽ കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു കഴിഞ്ഞ തവണ രാകേഷ് സിൻഹ വിജയിച്ചത്. അന്ന് കോൺഗ്രസിന് വേണ്ടി
ദീപക് രാഹോറയായിരുന്നു മത്സരിച്ചത്. ബി ജെ പിക്ക് വേണ്ടി രാകേഷ് വർമ്മയും രംഗത്തിറങ്ങി. ഒടുവിൽ 24,791 വോട്ടുകൾക്ക് രാകേഷ് സിൻഹ മണ്ഡലം പിടിക്കുകയായിരുന്നു.കോൺഗ്രസിന്റെ ദീപക് രാഹോറിന് 9,101 വോട്ടുകൾ മാത്രമാണ് അന്ന് നേടാൻ സാധിച്ചത്. കോൺഗ്രസിലെ പടലപിണക്കങ്ങളായിരുന്നു മണ്ഡലത്തിൽ പാർട്ടിക്ക് തിരിച്ചടിയായത്.

ഇത്തവണ വിമതരുടെ വരവോടെയാണ് മണ്ഡലത്തിൽ മത്സരം കടുത്തത്. മുൻ ബി ജെ പി എം എൽ എയും മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ ബി ജെ പി സ്ഥാനാർത്ഥിയുമായിരുന്ന രാകേഷ് വർമയുടെ ഭാര്യ ഇന്ദു വർമ്മയായിരുന്നു ഒരു സ്ഥാനാർത്ഥി. നേരത്തേ മണ്ഡലത്തിൽ സീറ്റ് വേണമെന്നുള്ള താത്പര്യം അവർ നേതൃത്വത്തെ അറിയിച്ചുവിരുന്നുവെങ്കിലും ബി ജെ പി അജയ് ശ്യാമിന് സീറ്റ് നൽകുകയായിരുന്നു. ഇതാണ് ഇന്ദുവിനെ ചൊടിപ്പിച്ചത്. ഇത് കൂടാതെ മുൻ കോൺഗ്രസ് നേതാവും മുൻ ക്യാബിനറ്റ് മന്ത്രിയുടെ മകനുമായ വിജയ്പാൽ ഖാച്ചിയും സ്വതന്ത്രസ്ഥാനാർത്ഥിയായി രംഗത്തിറങ്ങി.

വോട്ടെടുപ്പിന്റെ തുടക്കത്തിൽ രാകേഷ് സിൻഹയായിരുന്നു ലീഡ് ചെയ്തത്. എന്നാൽ പിന്നീട് കോൺഗ്രസ് നേതാവ് റാത്തോഡിന് ലീഡ് തിരിച്ചുപിടിക്കാനായി. മാത്രമല്ല രാകേഷ് സിൻഹ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. കുൽദീപ് സിംഗ് റാത്തോറിന് 13971 വോട്ടുകളാണ് ലഭിച്ചത്. ബി ജെ പിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ബി ജെ പി സ്ഥാനാർത്ഥി അജയ് ശ്യം 10567 വോട്ടുകൾ മേട്. ആം ആദ്മിയുടെ അത്താർ സിംഗ് ചൺൽ 337 വോട്ടും ബി എസ് പിയുടെ ജിയാലാൽ സദക് 247 വോട്ടും നേടി.












Click it and Unblock the Notifications