Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരേന്ത്യയിൽ നാശം വിതച്ച് മഴ; 34 പേർക്ക് ജീവൻ നഷ്ടമായി; ഏറ്റവും കൂടുതൽ നാശം ഹിമാചൽ പ്രദേശിൽ

ന്യൂഡൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 34-ലധികം പേർ മരിച്ചതായാണ് വിവരം. ന​ഗരങ്ങളിലും പട്ടണങ്ങളിലും റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്.

ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

FLOOD

ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഭയപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയിയൽ പ്രചരിക്കുന്നുണ്ട്. വെള്ളത്തിൽ മുങ്ങിത്താണ വാഹനങ്ങളുടേയും കരകവിഞ്ഞ് ഒഴുകുന്ന പുഴകളുടേsയും ജനവാസപ്രദേശത്തേക്ക് കുത്തിയൊലിച്ചുകയറുന്ന ചെളിവെള്ളത്തിന്റേയുമൊക്കെ ദൃശ്യങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്.

ഹിമാചൽ പ്രദേശിൽ, തുടർച്ചയായ മഴയെത്തുടർന്ന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി..വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു, ജനജീവിതം സ്തംഭിച്ചു. രവി, ബിയാസ്, സത്‌ലജ്, സ്വാൻ, ചെനാബ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന നദികളും കരകവിഞ്ഞൊഴുകുന്നതിനാൽ മണാലി, കുളു, കിന്നൗർ, ചമ്പ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിൽ കടകളും വാഹനങ്ങളും ഒലിച്ചുപോയി.

അടുത്ത 24 മണിക്കൂർ വീടിനുള്ളിൽ തന്നെ കഴിയാനാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
" അടുത്ത 24 മണിക്കൂർ വീട്ടിൽ തന്നെ തുടരാൻ സംസ്ഥാനത്തെ എല്ലാ നിവാസികളോടും അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ശക്തമായ മഴ പ്രതീക്ഷിക്കുന്നു. ഞങ്ങൾ 1100, 1070, 1077 എന്നിങ്ങനെ മൂന്ന് ഹെൽപ്പ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്.

ദുരന്തത്തിൽ അകപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനും നിങ്ങൾക്ക് ഈ നമ്പറുകളിൽ വിളിക്കാം. . നിങ്ങളെ സഹായിക്കാൻ ഞാൻ മുഴുവൻ സമയവും ലഭ്യമാണ്," അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഹിമാചലിലും മഴ തുടരുകയാണ്. പ്രധാനമായും റോഡപകടങ്ങളിലും സമാനമായ കാരണങ്ങളും കാരണം 20ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും പ്രധാനമായ ദേശീയപാതകളും, ജില്ല, ലിങ്ക് റോഡുകൾ എന്നിവ ഉൾപ്പെടെ 1,300-ലധികം റോഡുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും അടുത്ത രണ്ട് ദിവസം അതീവ ജാ​ഗ്രതയിലാണെന്നും ഹിമാചൽ പ്രദേശ് മന്ത്രി ജഗത് സിംഗ് നേഗി പറഞ്ഞു.

ഉത്തരഖണ്ഡിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, നദികളിലും തോടുകളിലും ജലനിരപ്പ് അപകടരേഖ കടന്നതായാണ് റിപ്പോർട്ടുകൾ.

കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിന് കാരണമായതിനാൽ ഗുഡ്ഗാവിലെയും ഡൽഹിയിലെയും എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കോർപ്പറേറ്റ് സ്ഥാപനങ്ങളോട് ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഗുഡ്ഗാവ് ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.

നഗരത്തിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും യമുനയിലെ ജലനിരപ്പ് ഉയരുന്നതും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഡൽഹിയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+