കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദു ദൈവങ്ങൾ ബ്രാഹ്മണരല്ല, ശിവൻ പട്ടികജാതിക്കാരനോ മറ്റോ ആയിരിക്കണം'; ജെഎൻയു വിസി ശാന്തിശ്രീ ധൂലിപ്പുടി

Google Oneindia Malayalam News

ദില്ലി: ഹിന്ദു ദൈവങ്ങൾ നരവംശശാസ്ത്രപരമായി ഉയർന്ന ജാതിയിൽ നിന്നുള്ളവരല്ലെന്ന് ജെ എൻ യു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്.
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച ബി ആർ അംബേദ്കർ പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു വിസി.

'ഇടനെഞ്ചില്‍ കുഞ്ഞിനെ ചേര്‍ത്തുനിര്‍ത്തി ഡെലിവറി' നിങ്ങളാണ് യഥാര്‍ത്ഥ ഹീറോയെന്ന് സോഷ്യല്‍ മീഡിയ'ഇടനെഞ്ചില്‍ കുഞ്ഞിനെ ചേര്‍ത്തുനിര്‍ത്തി ഡെലിവറി' നിങ്ങളാണ് യഥാര്‍ത്ഥ ഹീറോയെന്ന് സോഷ്യല്‍ മീഡിയ

1


'ലിംഗനീതിയെക്കുറിച്ചുള്ള ബിആർ അംബേദ്കറുടെ ചിന്ത; ഏകീകൃത സിവിൽ കോഡ് ഡീകോഡിംഗ്'വിഷയത്തിലായിരുന്നു പ്രഭാഷണം.നരവംശശാസ്ത്രപരമായി, ശാസ്ത്രപരമായി പരിശോധിച്ചാൽ ദൈവങ്ങളാരും തന്നെ ബ്രാഹ്മണരല്ല. ഏറ്റവും ഉയർന്നത് ക്ഷത്രിയ വിഭാഗമാണ്. പരമശിവൻ പട്ടികജാതിയോ പട്ടികവർഗ്ഗക്കാരനോ ആയിരിക്കണം. ശിവൻ ഒരു ശ്മശാനത്തിൽ പാമ്പിന്റെ കൂടെയാണ് ഇരിക്കുന്നത്. ധരിച്ചിരിക്കുന്നത് അൽപ വസ്ത്രങ്ങൾ മാത്രമാണ്. ബ്രാഹ്മണർക്ക് ശ്മശാനത്തിൽ കഴിയാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല.അതുകൊണ്ട് തന്നെ ദൈവങ്ങൾ നരവംശശാസ്ത്രപരമായി ഉയർന്ന ജാതിയിൽ നിന്നുള്ളവരല്ല. ലക്ഷ്മി, ശക്തി എന്നിവർ ഉൾപ്പെടെയുള്ള ദൈവങ്ങളുടെ കാര്യമാണ് പറയുന്നത്. ഇനി ജനന്നാഥന്റെ കാര്യമെടുത്താൽ ആദിവാസിയാണ്. ഇത്രയൊക്കെ ആയിട്ടും എന്തുകൊണ്ടാണ് മനുഷ്യത്വരഹിതമായ വിവേചനങ്ങൾ ഇപ്പരോഴും നമ്മൾ തുടരുന്നത്', പ്രസംഗത്തിൽ ശാന്തിശ്രീ പറഞ്ഞു.

2


'മനുസ്മൃതി' എല്ലാ സ്ത്രീകളെയും "ശൂദ്രർ" എന്നാണ് തരംതിരിച്ചിരിക്കുന്നതെന്നും ഇത് വളരെയധികം പിന്തിരിപ്പൻ ആണെന്നും അവർ പറഞ്ഞു. 'മനുസ്മൃതി' പ്രകാരം എല്ലാ സ്ത്രീകളും ശൂദ്രരാണ്. അവർക്ക് ബ്രാഹ്മണരെന്നോ മറ്റേതെങ്കിലും ജാതി വിഭാഗമെന്നോ അവകാശപ്പെടാൻ സാധിക്കില്ല. വിവാഹത്തിലൂടെ മാത്രമേ അവർക്ക് ഭർത്താവിന്റെയോ പിതാവിന്റെയോ ജാതി ലഭിക്കുകയുള്ളൂ. ഇത് തീർത്തും പിന്തിരിപ്പൻ നിലപാടല്ലേ'

3


നിർഭാഗ്യവശാൽ, ജാതി ജനനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നാണ് പലരും പറയുന്നത്, എന്നാൽ ഇന്ന് ജാതി എന്നത് ജനനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരു ബ്രാഹ്മണനോ മറ്റേതെങ്കിലും ജാതിക്കാരോ ചെരുപ്പുകുത്തുന്നയാളാണെങ്കിൽ അയാൾ ഉടനെ ദളിതനാകുമോ?, ഒരിക്കലുമില്ല,ഈയിടെ രാജസ്ഥാനിൽ ഒരു ദളിത് ബാലനെ ഉയർന്ന ജാതിക്കാരായ ആളുകളുടെ വെള്ളം തൊട്ടതിന് മർദ്ദിച്ച് കൊലപ്പെടുത്തി. വെള്ളം കുടിച്ചിട്ട് പോലുമില്ല, തൊട്ടതിനാണ് ക്രൂരത നേരിടേണ്ടി വന്നത്. ഇതൊക്കെ മനുഷ്യാവകാശ വിഷയങ്ങളാണ്. എങ്ങനെയാണ് സഹജീവികളോട് ഇത്തരത്തിൽ പെരുമാറാൻ ആളുകൾക്ക് സാധിക്കുക?

4


നല്ല രീതിയിൽ തുടരണമെന്നാണ് ഇന്ത്യൻ സമൂഹം ആഗ്രഹിക്കുന്നതെങ്കിൽ ജാതി ഉൻമൂലനം ആവശ്യമാണ്. തികച്ചും വിവേചനപരമായ ഇത്തരമൊരു കാര്യത്തെ ആളുകൾ എന്തിനാണ് ഇത്രയും വികാരപരമായി കാണുന്നതെന്ന് മനസിലാകുന്നില്ല. കൃത്രിമമായി നിർമ്മിച്ച ഈ ഐഡന്റിറ്റി സംരക്ഷിക്കാൻ ആരെയെങ്കിലും കൊല്ലാൻ പോലും നമ്മൾ തയ്യാറാണെന്നാണ് ഏറ്റവും വലിയ കാര്യം.നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ , സംവരണ വിഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിൽ രണ്ട് തരത്തിലാണ് നിങ്ങൾ പാരശ്വവത്കരിക്കപ്പെട്ടിരിക്കുന്നത്. ഒന്ന് സ്ത്രീ എന്ന നിലയിൽ മറ്റൊന്ന് ഏതെങ്കിലും പ്രത്യേക ജാതി വിഭാഗത്തിൽ നിന്നും വരുന്നതിനാൽ, അവർ പറഞ്ഞു.
ബുദ്ധമതമാണ് മതങ്ങളിൽ ഏറ്റവും മഹത്തായത്. കാരണം ഇന്ത്യൻ സംസ്കാരം വിയോജിപ്പും വൈവിധ്യവും വ്യത്യാസവും അംഗീകരിക്കുന്നുവെന്ന് മതം തെളിയിരിക്കുന്നു. ബ്രാഹ്മണിക്കൽ ഹിന്ദുയിസം എന്ന് നമ്മൾ വിളിക്കുന്നതിനെ എതിർത്ത ആദ്യത്തെയാളാണ് ഗൗതമ ബുദ്ധൻ. ചരിത്രത്തിലെ ആദ്യത്തെ യുക്തിവാദി കൂടിയായിരുന്നു അദ്ദേഹം, അവർ പറഞ്ഞു.

'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ‍

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

English summary
'Hindu Gods are not Brahmins, Shiva must be a Scheduled Caste or something'; JNU VC Shantisree Dhulipudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X