Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതുബ് മിനാര്‍ വിഷ്ണു സ്തംഭമെന്ന് ഹിന്ദു മഹാസഭ; ഏഴ് പള്ളികള്‍ ക്ഷേത്രങ്ങളാണെന്നും പുതിയ കലണ്ടര്‍

ആഗ്ര: വീണ്ടും വര്‍ഗീയ നിലപാടുകളുമായി ഹിന്ദു മഹാസഭ രംഗത്ത്. ഏഴ് പള്ളികളും മുഗള്‍ കാലഘട്ടത്തിലെ നിര്‍മിതികളും ഹൈന്ദവ ക്ഷേത്രങ്ങളാണെന്നാണ് വാദം. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന പുതിയ ഹിന്ദു കലണ്ടര്‍ സംഘടന പുറത്തിറക്കി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച താജ്മഹല്‍, ഹൈദരാബാദിലെ കുതുബ് മിനാര്‍ ഉള്‍പ്പെടെയുള്ളവ ക്ഷേത്രങ്ങളായിരുന്നുവെന്നാണ് വിവാദ കലണ്ടറിലെ വാദങ്ങള്‍.

താജ്മഹലിന്റെ കാര്യത്തില്‍ നേരത്തെ ഹിന്ദു മഹാസഭ നിരവധി തവണ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. താജ്മഹല്‍ തേജോ മഹാലയ ക്ഷേത്രമാണെന്നാണ് വാദം. എന്നാല്‍ ഇപ്പോള്‍ മറ്റ് ആറ് പള്ളികളും മുഗള്‍ നിര്‍മിതികളും ക്ഷേത്രങ്ങളാണെന്ന് ഹിന്ദു മഹാസഭ പറയുന്നു. മധ്യപ്രദേശിലെയും കാശിയിലെയും പള്ളികളും ക്ഷേത്രങ്ങളാണെന്ന് പുതിയ കലണ്ടറില്‍ വിശദമാക്കുന്നു.

qutub

മധ്യപ്രദേശിലെ കമാല്‍ മൗല പള്ളി ക്ഷേത്രമാണെന്നാണ് വാദം. ഇത് ഭോജ്ശാലയാണെന്ന് പുതിയ കലണ്ടറില്‍ പറയുന്നു. കാശിയിലെ ഗ്യാന്‍വ്യാപി പള്ളി വിശ്വനാഥ ക്ഷേത്രമാണെന്ന് ഹിന്ദു മഹാസഭ വാദിക്കുന്നു. കുതുബ് മിനാര്‍ വിഷ്ണു സ്തംഭം ആണന്നും അവര്‍ പറയുന്നു. ജോന്‍ പൂരിലെ അത്താല പള്ളി അറ്റ്‌ല ദേവി ക്ഷേത്രമാണെന്നാണ് ഉന്നയിച്ചിരിക്കുന്ന പുതിയ വാദം. ഇതിനു പുറമെ അയോധ്യയില്‍ തകര്‍ത്ത ബാബരി മസ്ജിദ് രാമജന്മ ഭൂമിയാണെന്നും വാദിക്കുന്നുണ്ട്.

പുതിയ ഹിന്ദു കലണ്ടര്‍ പുറത്തിറക്കിയ കാര്യം ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ഷകുന്‍ പാണ്ഡേയാണ് വെളിപ്പെടുത്തിയത്. രാജ്യം ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നും അവര്‍ പറയുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന തങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

വൈദേശിക ശക്തികള്‍ ഹിന്ദു മതകേന്ദ്രങ്ങള്‍ കൈയ്യേറുകയായിരുന്നു. പിന്നീട് പള്ളികളാക്കി മാറ്റി. ഇതിന്റെ പേരുകളും അവര്‍ മാറ്റി. ഞങ്ങള്‍ യഥാര്‍ഥ പേര് തിരിച്ചുപിടിക്കുകയാണ്. ഈ പേരുകളാണ് പുതിയ ഹിന്ദു കലണ്ടറില്‍ സൂചിപ്പിച്ചിരിക്കുന്നതെന്നും പൂജ ഷകുന്‍ പാണ്ഡേ പറഞ്ഞു.

അതേസമയം, അടിസ്ഥാന രഹിതമായ അവകാശ വാദങ്ങളാണ് ഹിന്ദു മഹാസഭ ഉന്നയിക്കുന്നതെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിര്‍വാക സമിതി അംഗം മൗലാനാ ഖാലിദ് റഷീദ് ഫിറാംഗി മഹാലി പറഞ്ഞു. വര്‍ഗീയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. വിദ്വേഷം പരത്തി രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുകയാണിവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താനിലെ ഹാഫിസ് സഈദില്‍ നിന്ന് ഒരു മാറ്റവും ഇല്ലാത്തവരാണ് ഹിന്ദു മഹാസഭയെന്ന് മുന്‍ അലിഗഡ് എംഎംല്‍എ സമീറുല്ലാ ഖാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+