രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം ഇടിഞ്ഞുവെന്ന് യോഗി ആദിത്യനാഥ്, '60 കോടി ആയിരുന്നത് 30 കോടിയായി'
ലഖ്നൗ: രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ അധിനിവേശക്കാരുടെ ആക്രമണങ്ങള്‍ കാരണം 60 കോടിയില്‍ നിന്ന് 30 കോടിയിലേക്ക് കുറഞ്ഞുവെന്ന് ഉത്തര്‍പ്രേദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 12ാം നൂറ്റാണ്ടില്‍ 60 കോടിയായിരുന്നു ഹിന്ദുക്കളുടെ എണ്ണം. എന്നാല്‍ 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഹിന്ദുക്കളുടെ എണ്ണം 30 കോടിയായി കുറഞ്ഞുവെന്നാണ് ആദിത്യനാഥിന്റെ വാദം. ലഖ്നൗവില്‍ ആത്മനിര്‍ഭര്‍ ഭാരത്, സ്വദേശി സങ്കല്പ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.
രാജ്യത്ത് കടന്ന് കയറിയ വിദേശശക്തികളുടെ ഭരണത്തിന് കീഴിലെ ക്രൂരതകള്‍ മാത്രമല്ല കാരണം, രോഗങ്ങള്‍, വരള്‍ച്ച അടക്കമുളളവയും ഹിന്ദുക്കളുടെ ജനസംഖ്യ ഇടിയാന്‍ കാരണമായി. 1100 എഡിയില്‍ മുസ്ലീം ഭരണാധികാരികള്‍ ഇന്ത്യയില്‍ അധിനിവേശം നടത്തുന്ന സമയത്ത് ഹിന്ദുക്കളുടെ എണ്ണം 30 കോടി ആയിരുന്നു. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് അത് 30 കോടി ആയി കുറഞ്ഞു. 800-900 വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ ജനസംഖ്യ കുറയുകയാണോ കൂടുകയാണോ ചെയ്തത്, യോഗി ആദിത്യനാഥ് ചോദിച്ചു.

വിദേശശക്തികളുടെ ഭരണകാലത്ത് രാജ്യത്തെ കാര്‍ഷിക രംഗവും സാമ്പത്തിക രംഗവും തകര്‍ന്നുവെന്നും ആദിത്യനാഥ് പറഞ്ഞു. 300 വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പോയാല്‍, ആഗോള സമ്പത്തിലേക്ക് ഇന്ത്യയുടെ സംഭാവന എന്ന് പറയുന്നത് 25 ശതമാനം ആയിരുന്നു. ഇന്നത്തെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്ന അന്നത്തെ ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും ഏറ്റവും കൂടുതല്‍ ഉത്പാദനം നടത്തുന്ന രാജ്യവും ആയിരുന്നു. കാര്‍ഷിക രംഗത്ത് ഇന്ത്യയ്ക്ക് എതിരാളികളേ ഉണ്ടായിരുന്നില്ല, ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications