Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗ്ലാദേശില്‍ ഹൈന്ദവ പുരോഹിതനെ മുസ്ലീം മത തീവ്രവാദികള്‍ കഴുത്തറുത്തു കൊന്നു.

ധാക്ക: ബംഗ്ലാദേശില്‍ ഹൈന്ദവ പുരോഹിതനെ മുസ്ലീം മത തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു. ആനന്ദ ഗോപാല്‍ ഗാംഗുലിയാണ് (70) ദാരുണമായി കൊല്ലപ്പെട്ടത്. ജെനൈദ ജില്ലയിലെ ക്ഷേത്രത്തിനു സമീപമാണ് ആനന്ദഗോപാലിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ട ഇദ്ദേഹത്തെ പിന്നീട് കണ്ടില്ലെന്നും വൈകിട്ട് ക്ഷേത്രത്തിനു സമീപമുളള പാടത്ത് കര്‍ഷകരാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. രണ്ടു വര്‍ഷത്തിനുളളില്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു പുരോഹിതനാണ് ആനന്ദ് ഗോപാല്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ പതിവാകുകയാണ്. ബംഗ്ലാദേശ് സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സീകരിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു.

murder-07

കൊലപാതകം നടത്തിയ രീതിയാണ് തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളാണ് കൊലപാതകത്തിന് പിന്നിലെന്നു അനുമാനത്തിനു പിന്നില്‍. നിരോധിച്ച ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയിലെ രണ്ടു പേരെ കഴിഞ്ഞ ദിവസം പോലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ധാക്ക പോലീസ് വധിച്ചിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+