ക്ഷേത്രങ്ങള്‍ ആക്രമിക്കുമ്പോള്‍ ഹിന്ദുക്കള്‍ ആയുധം കയ്യിലെടുക്കണം: വിവാദ പ്രസ്താവനയുമായി സ്വാമി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വിവാദ പ്രസ്താവനയുമായി സ്വാമി നരേന്ദ്രനാഥ്. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണമുണ്ടാകുമ്പോള്‍ ഹിന്ദുക്കള്‍ ആയുധങ്ങള്‍ കയ്യിലേന്തണമെന്നാണ് മാഹ്വചാര്യ ആശ്രമത്തിലെ സ്വാമിയുടെ പ്രസ്താവന. ലക്ഷക്കണക്കിന് വരുന്ന മൊബൈലുകള്‍ക്ക് പകരം എന്തുകൊണ്ട് ഹിന്ദുക്കള്‍ ആയുധങ്ങല്‍ കയ്യിലേന്തുന്നില്ലെന്നും സ്വാമി ആരായുന്നു. ഹിന്ദു ആരാധന കേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാവുമ്പോള്‍ വ്യക്തികള്‍ സ്വയരക്ഷയ്ക്ക് വേണ്ടി ആയുധങ്ങള്‍ കയ്യിലേന്തണമെന്നാണ് സ്വാമി ആഹ്വാനം ചെയ്യുന്നത്. ഉഡുപ്പിയിലെ തീരപ്രദേശത്ത് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ധര്‍മ സന്‍സദ് എന്ന പരിപാടിയിലായിരുന്നു സ്വാമിയുടെ വിവാദ പ്രസ്താവന.

ബാത്ത് റൂമില്‍ ധാന്യങ്ങളും ചെടികളും വയ്ക്കുന്നതെന്തിന്?? സമ്പന്നനാകാന്‍ വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്ന 30 കാര്യങ്ങള്‍!!

ഹിന്ദു ജനസംഖ്യ സുസ്ഥിരമാകുന്നതിനായി ഹിന്ദുക്കള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും സ്വാമി ഗോവിന്ദരാജ് ഗിര്‍ജി മഹാരാജ് ആവശ്യപ്പെട്ടിരുന്നു. ഉഡുപ്പിയില്‍ ഒരു പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു സ്വാമിയുടെ ഹിന്ദു അനുകൂല പ്രസ്താവന. ഹരിദ്വാറിലെ മാതാ മന്ദിരത്തിലെ സ്വാമിയാണ് ഇദ്ദേഹം. രണ്ടു കുട്ടികള്‍ എന്ന നയം ഹിന്ദുക്കള്‍ക്ക് മാത്രമാണുള്ളതെന്നും

 നാല് കുട്ടികള്‍ വേണം

നാല് കുട്ടികള്‍ വേണം

രാജ്യത്ത് സര്‍ക്കാര്‍ യൂണിഫോം സിവില്‍ പ്രാബല്യത്തില്‍ വരുത്തുന്നതുവരെ ഓരോ ഹിന്ദു കുടുംബങ്ങളിലും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നാണ് സ്വാമി പറയുന്നത്. നേരത്തെ സ്വാമി ഗോവിന്ദ് ഗിരി മഹാരാജിന്‍റെ പ്രസ്താവനയെ പിന്തുണയ്ക്കുകയായിരുന്നു സ്വാമി.

ഹിന്ദുക്കള്‍ ആക്രമിക്കപ്പെടും!!

ഹിന്ദുക്കള്‍ ആക്രമിക്കപ്പെടും!!


രാജ്യത്ത് ഹിന്ദുക്കള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളാണ് ഭീകരര്‍ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതെന്നും പാര്‍ലമെന്‍റ് പോലും ഒഴിച്ചു നിര്‍ത്തപ്പെടില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ക്കുന്നു. മൊബൈല്‍ ഫോണിന്‍റെ ആവശ്യമെന്താണെന്ന് ആരാഞ്ഞ സ്വാമി സമൂഹത്തെ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ചൂണ്ടിക്കാണിക്കുന്നു. ഒരു പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു സ്വാമിയുടെ പ്രതികരണം.

 നിയന്ത്രണം ഹിന്ദുക്കള്‍ക്ക് മാത്രം!!

നിയന്ത്രണം ഹിന്ദുക്കള്‍ക്ക് മാത്രം!!

രണ്ട് കുട്ടികളെന്ന നയം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണോ എന്ന് ചോദ്യം ചെയ്യുന്ന സ്വാമി മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കും 20 കുട്ടികള്‍ വരെ ആകാമോ എന്നും ചോദിക്കുന്നു. യൂണിഫോം സിവില്‍ കോഡ് അനിവാര്യമാണെന്ന് വാദിക്കുന്ന സ്വാമി അല്ലാത്ത പക്ഷം എന്തുകൊണ്ട് ഹിന്ദുക്കള്‍ക്കും 20 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിക്കൂടാ എന്നും സ്വാമി ചോദിക്കുന്നു.

 ഏകീകൃത സിവില്‍ കോഡ്!!

ഏകീകൃത സിവില്‍ കോഡ്!!


ജനസംഖ്യാ നിയന്ത്രണത്തിന് ശക്തമായ ഒരു നയം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറ്റൊരു സ്വാമിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വാമി ഗോവിന്ദരാജ് ഗിര്‍ജി മഹാരാജാണ് ഈ ആവശ്യമുന്നയിച്ച് ശനിയാഴ്ച രംഗത്തെത്തിയത്. ഹിന്ദു ജനസംഖ്യ സുസ്ഥിരമാകുന്നതിനായി ഹിന്ദുക്കള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും സ്വാമി ചൂണ്ടിക്കാണിച്ചിരുന്നു. ഒരു പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു സ്വാമിയുടെ ഹിന്ദു അനുകൂല പ്രസ്താവന. ഭീകരര്‍ ഹിന്ദുക്കളെ ലക്ഷ്യം വയ്ക്കുന്നതുമൂലം ഹിന്ദു ജനസംഖ്യയില്‍ കുറവുണ്ടാകുന്നുവെന്നും സ്വാമിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഗോരക്ഷകര്‍ക്കും പിന്തുണ

ഗോരക്ഷകര്‍ക്കും പിന്തുണ


ഗോരക്ഷകര്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്നും സ്ഥാപിത താല്‍പ്പര്യങ്ങളാണ് ഇവരെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു. ചില ക്രിമിനലുകളാണ് ഗോരക്ഷകരുടെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നതെന്നും സ്വാമി ആരോപിക്കുന്നു. 2000 ഓളം സ്വാമിമാര്‍, വിഎച്ച്പി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു സ്വാമിയുടെ ഇത്തരം ആരോപണങ്ങള്‍.

English summary
Counter-terror prescription from Hindu priest Swami Narendranath: Drop mobile phones, pick up arms
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്