ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ചില്ല; ജീവനൊടുക്കാന്‍ ജഗദ്ഗുരു ആചാര്യ, അയോധ്യയില്‍ യാഗം, പോലീസ് ഇടപെട്ടു
ലഖ്‌നൗ: ഒക്ടോബര്‍ 2ന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ ജീവനൊടുക്കുമെന്നും പ്രഖ്യാപിച്ച സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയെ പോലീസ് വീട്ടുതടങ്കലിലാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ജലസമാധി അടയുമെന്നായിരുന്നു സന്യാസി നേരത്തെ പ്രഖ്യാപിച്ചത്. ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിന് ഇത് രണ്ടാംതവണയാണ സന്യാസി സര്‍ക്കാരിന് അന്ത്യശാസനം നല്‍കുന്നത്. നേരത്തെ സമാനമായ സാഹചര്യത്തില്‍ സന്യാസിയെ വീടുതടങ്കലിലാക്കിയിരുന്നു. ഇന്നും അതുതന്നെയാണ് സംഭവിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വന്‍തോതില്‍ പോലീസുകാരെ ആശ്രമത്തിന് മുന്നില്‍ വിന്യസിച്ചു. സന്യാസി ജഗദ്ഗുരു ആചാര്യയ്ക്ക് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് പോലീസുകാരെ വിന്യസിച്ചത്. ഇതോടെ പോലീസ് വലയം ഭേദിച്ച് അദ്ദേഹത്തിന് പുറത്തിറങ്ങാനോ നദിക്കരയിലെത്താനോ സാധിക്കില്ല.

വെള്ളിയാഴ്ച ആശ്രമത്തില്‍ ഹിന്ദു രാഷ്ട്ര പ്രഖ്യാപനവുമായി ബന്ധപ്പെട്ട സന്യാസിമാരുടെ യോഗം നടന്നിരുന്നു. 29 സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഹിന്ദു സനാതന ധര്‍മ യോഗമാണ് നടന്നത്. വിശദമായ ചര്‍ച്ചകള്‍ നടന്നു. ഹിന്ദു രാഷ്ട്ര പ്രഖ്യാപനമുണ്ടായില്ലെങ്കില്‍ ഞാന്‍ ജലസമാധിയടയും. എന്റെ അനുയായികള്‍ ഹിന്ദു രാഷ്ട്ര ആവശ്യം ശക്തമായി ഉന്നയിക്കുമെന്നും ജഗദ്ഗുരു ആചാര്യ പറഞ്ഞു. ഹിന്ദു രാഷ്ട്ര പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ ജീവന്‍ അവസാനിപ്പിക്കുമെന്ന് ഈ ആഴ്ച ആദ്യത്തിലാണ് ജഗദ്ഗുരു കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്.
ഒക്ടോബര്‍ രണ്ടിന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലെങ്കില്‍ സയരു നദിയില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും. ആദ്യം ഞാന്‍ തനിച്ചായിരുന്നു. ഇന്ന് എന്റെ കൂടെ 50 കോടി ജനങ്ങളുണ്ടെന്നും ജഗദ്ഗുരു ആചാര്യ പറഞ്ഞു. തന്റെ 15 ലക്ഷം അനുയായികളുടെ പിന്തുണ ഹിന്ദു രാഷ്ട്രത്തിനും ജഗദ്ഗുരുവിനുമുണ്ടെന്ന് പഞ്ചാബില്‍ നിന്നുള്ള ഛേട്ടന്‍ കക്കാഡ് പറഞ്ഞു. ആചാര്യയ്ക്ക് പിന്തുണ നല്‍കാനാണ് ഞാന്‍ അയോധ്യയില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
ഉത്തരേന്ത്യയിലെ അറിയപ്പെട്ട സന്യാസിയാണ് ജഗദ്ഗുരു ആചാര്യ. ഇന്ത്യയിലുള്ള എല്ലാ മുസ്ലിങ്ങളുടെയും ക്രൈസ്തവരുടെയും പൗരത്വം റദ്ദാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് തന്നെ അയോധ്യയില്‍ പ്രത്യേക പൂജയും ആചാര രീതികളും തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് അയോധ്യ പോലീസ് ഇടപെട്ടത്. സന്യാസിയുടെ ആശ്രമം വളഞ്ഞ അവര്‍ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി. സന്യാസി ജീവിതം അവസാനിപ്പിച്ചാല്‍ രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായേക്കാമെന്ന് പോലീസ് കരുതുന്നു.
ആശ്രമം വളഞ്ഞ പോലീസ് സന്യാസിയുമായി ചര്‍ച്ച നടത്തി. ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് സന്യാസി ഇതേ ആവശ്യം ചൂണ്ടിക്കാട്ടി വലിയ യാഗം നടത്തിയിരുന്നു. ഹിന്ദുരാഷ്ട്ര പ്രഖ്യാപനമുണ്ടായില്ലെങ്കില്‍ ചിതയില്‍ ചാടുമെന്നായിരുന്നു ഭീഷണി. അന്നും പോലീസ് ഇടപെടുകയായിരുന്നു. പിന്നീട് അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. ഒടുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുകയും ചില ഉറപ്പുകള്‍ നല്‍കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്.












Click it and Unblock the Notifications