''നാം ഒന്ന് നമുക്ക് നാല്''; ഹിന്ദുക്കൾ നാല് മക്കളെയെങ്കിലും വളർത്തണം , കാരണം...
ഇന്ത്യയിൽ നിലനിൽക്കുന്ന ജനസംഖ്യപരമായ വ്യത്യാസം കുറയ്ക്കാൻ വേണ്ടിയാണ് ഹിന്ദുക്കൾ നാലു മക്കൾക്ക് ജന്മം നൽകാൻ തയ്യാറാവണമെന്ന് മഹാരാജ് പറയുന്നത്.
ഉഡുപ്പി: ഹിന്ദുക്കൾ നാലു മക്കളെ വളർത്താൻ തയ്യാറാകണമെന്ന് സന്യാസി സ്വാമി ഗോവിന്ദ ദേവ ഗിരിജ് മഹാരാജ്. ഇന്ത്യയിൽ നിലനിൽക്കുന്ന ജനസംഖ്യപരമായ വ്യത്യാസം കുറയ്ക്കാൻ വേണ്ടിയാണ് ഹിന്ദുക്കൾ നാലു മക്കൾക്ക് ജന്മം നൽകാൻ തയ്യാറാവണമെന്ന് മഹാരാജ് പറയുന്നത്.
യുണിഫോം സവിൽ കോഡ് നടപ്പിലാവുന്നതുവരെയെങ്കിലും ഹിന്ദുക്കൾ ഇതിനു തയ്യാറാകണമെന്ന് അദ്ദേഹം പറയുന്നത്.രണ്ടു കുട്ടികൾ എന്ന സർക്കാറിന്റെ നയം അനുസരിക്കുന്നത് ഹിന്ദുക്കൾ മാത്രമാണ്. ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളിലെല്ലാം ഇന്ത്യയുടെ അതിർത്തിയും ചുരുങ്ങികൊണ്ടിരിക്കുന്നതായി ഗോവിന്ദദേവ ഗിരിജ് മഹാരാജ് പറഞ്ഞു.

കൂടാതെ ഗോരക്ഷപ്രവർത്തകരെ പിന്തുണച്ചിരുന്നു. ചില ചില പ്രത്യേക താൽപര്യമുള്ളവർ ഇവർക്കിടയിൽ നുഴഞ്ഞുകയറി പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് ഗോരക്ഷാ പ്രവർത്തകരെ കരിവാരി തോയ്ക്കുന്നതും അപമാനിക്കുന്നതെന്നും സ്വാമി പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് കർണ്ണാടകയിലെ ഉഡുപ്പിയിൽ സംഘടിപ്പിച്ച ധർമ സൻസദിൽ രണ്ടായിരത്തോളം സന്ന്യാസിമാരും വിഎച്ച്പി നേതാക്കളും യോഗത്തിൽ പങ്കെടുത്തിയിരുന്നു.












Click it and Unblock the Notifications