ആര് പറഞ്ഞു അംബാസിഡര്‍ ഇനിയില്ലെന്ന്??? അവന് തിരിച്ച് വരുന്നു!!! പക്ഷെ ചെറിയൊരു മാറ്റം..!!!
ഇന്ത്യന്‍ നിരത്തകളിലെ രാജാവായിരുന്ന അംബാസിഡര്‍ ബ്രാഡ് ഫ്രഞ്ച് കമ്പനിയായ പ്യൂഷോയ്ക്ക് വിറ്റു. 80 കോടി രൂപയാക്കാണ് ബ്രാന്‍ഡും ട്രേഡ് മാര്‍ക്കും വിറ്റത്.
കൊല്‍ക്കത്ത: പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്ക്കും പ്രിയപ്പെട്ട അംബാസിഡര്‍ കാറുകള്‍ ഇന്ന് ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുന്നില്ല. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയിരുന്ന അംബാസിഡര്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള അധികാരികളുടേയും സാധാരണക്കാരന്റേയും വാഹനമായിരുന്നു. മാരുതിയുടെ വരവോടെ അംബാസിഡറിന്റെ ആധിപത്യത്തിന് മങ്ങലേറ്റു. എങ്കിലും പ്രതാപത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. വില്പന കുറഞ്ഞ് നഷ്ടത്തിലായതോടെ ഹിന്ദുസ്ഥാന്‍ മോട്ടേഴ്സ് അംബാസിഡര്‍ നിര്‍മാണ യൂണിറ്റുകള്‍ അടച്ച് പൂട്ടി.
മൂന്ന് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിരിച്ച് വരവിനൊരുങ്ങുകയാണ് അംബാസിഡര്‍. പക്ഷെ ചെറിയ ഒരു മാറ്റം ഉണ്ടാകും. ഇന്ത്യന്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ മോട്ടേഴ്സ് ആയിരിക്കില്ല നിര്‍മാതാക്കള്‍. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷെ അംബാസിഡര്‍ എന്ന ബ്രാന്‍ഡും ട്രേഡ് മാര്‍ക്കും സ്വന്തമാക്കി കഴിഞ്ഞു.

നിര്‍മാണം നിലച്ചെങ്കിലും രാജകീയ പ്രൗഢിയുള്ള അംബാസിഡര്‍ ബ്രാന്‍ഡിനെ 80 കോടി രൂപയ്ക്കാണ് പ്യൂഷെ സ്വന്തമാക്കിയത്. നിരത്ത് അടക്കി വാണ പ്രതാപം വച്ച് നോക്കുമ്പോള്‍ വളരെ നിസാരമായ വില. സികെ ബിര്‍ള ഗ്രൂപ്പ് വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ നിരത്ത് അടക്കി വാഴുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ അംബാസിഡര്‍. 1957ലാണ് അംബാസിഡര്‍ കാറുകളുടെ നിര്‍മാണം ആരംഭിക്കുന്നത്. ബ്രീട്ടാഷ് കാര്‍ മോറിസ് ഓക്സ്ഫോര്‍ഡിനെ അടിസ്ഥാനമാക്കിയായിരുന്നു രൂപകല്പന.

രാഷ്ട്രീയ നേതാക്കളുടേയും ഉന്നത ഉദ്യേഗസ്ഥരുടേയും അധികാരത്തിന്റെ പ്രതീകമായരുന്നു അംബാസിഡര്‍ കാറുകള്‍. ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ വരെ സഞ്ചരിച്ചിരുന്നത് അംബാസിഡറിലായിരുന്നു. അധികാരത്തില്‍ ഉന്നതിയില്‍ സ്ഥാനം നേടിയപ്പോഴും സാധാരണക്കാരന്റെ കാറായും അംബാസിഡര്‍ മാറി. അടുത്ത കാലം വരെ ടാക്സി ഉടമകളുടെ പ്രിയപ്പെട്ട വാഹനമായിരുന്നു ഇത്.

മാരുതി 800 കാറുളുടെ വരവോടെയാണ് അംബാസിഡര്‍ വിപണിക്ക് തിരിച്ചടി നേരിട്ട് തുടങ്ങിയത്. 90കളില്‍ വിദേശ കാറുകള്‍ കൂടുതലായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തിത്തുടങ്ങിയതോടെ അംബാസിഡര്‍ കൂടുതല്‍ പരുങ്ങലിലായി. വിദേശ കാറുകളുടെ സാങ്കേതിക വിദ്യയും മികച്ച രൂപകല്പനയും അംബാസിഡറിന് തിരച്ചടിയായി.

വില്പനയില് വന്‍ കുറവ് നേരിട്ടതോടെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കമ്പനി എത്തി. നഷ്ടം സഹിച്ച് മുന്നോട്ട് പോകുക അസാധ്യമായതോടെ നിര്‍മാണം അവസാനിപ്പിച്ച് പ്ലാന്റുകള്‍ പൂട്ടാന്‍ കമ്പനി തീരുമാനിച്ചു. 2014 മെയ് മാസത്തില്‍ ഹിന്ദുസ്ഥാന്‍ മോട്ടേഴ്സ് അംബാസിഡര്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിച്ചു.

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ അംബാസിഡര്‍ എന്ന പേരും ട്രേഡ് മാര്‍ക്കും സ്വന്തമാക്കിയെങ്കിലും ഇന്ത്യയില്‍ അംബാസിഡര്‍ എന്ന പേരില്‍ അവര്‍ വാഹനം ഇറക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച് കമ്പനിയില്‍ നിന്നും വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ മോട്ടേഴ്സ് ഉടയായ സികെ ബിര്‍ള ഗ്രൂപ്പ് വക്താവ് അറിയിച്ചു.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല











Click it and Unblock the Notifications