പോരാട്ടം കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ, ബര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിക്ക് പറയാനുള്ളത്
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുതിയ തലവനെ നിയമിച്ചു. 22 കാരനായ സാക്കിര്‍ റാഷിദ് ഭട്ടാണ് പുതിയ തലവനാണെന്ന് അവകാശപ്പെട്ട് വാട്‌സ്ആപ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. യുവാവ് വീഡിയോയില്‍ നടത്തിയ ആഹ്വാനങ്ങള്‍ വാട്ട്‌സ്ആപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഉര്‍ദ്ദു ഭാഷയിലാണ്. ആയുധങ്ങളും കല്ലുകളുമായി സുരക്ഷാ സേനയെ നേരിട്ട കശ്മീര്‍ ജനതയ്ക്ക് സേനയെക്കെതിരെ പോരാടാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ ആരംഭിച്ച ഭട്ട് കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്ക് മൂര്‍ച്ചവര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ജൂലൈ എട്ടിന് ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് ആരംഭിച്ച് കശ്മീര്‍ താഴ് വരയെ ഇളക്കിമറിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒരു മാസത്തിന് ശേഷവും അയവുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോയുടെ വരവ്. എന്നാല്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുതിയ തലവന്റെ നിയമം സ്ഥിരീകരിച്ചിട്ടില്ല.

സാക്കിര്‍ റാഷിദ് ഭട്ട്
ബര്‍ഹാന്‍ വാനിയുടെ പകരക്കാരനായി എത്തുന്ന സാക്കിര്‍ റാഷിദ് ഭട്ട് മുന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. 2013ല്‍ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേരുന്നതിന് മുമ്പ് ഭട്ട് ചണ്ഡിഗഡില്‍ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.

സ്വാതന്ത്ര്യത്തിന് വേണ്ടി
കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പോരാടുമെന്നാണ് സാക്കിര്‍ കശ്മീര്‍ ജനതയ്ക്ക് നല്‍കുന്ന വാദ്ഗാനം. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ഹിസ്ബുള്‍ മുജാഹീദ്ദീന്‍ പോരാളികളുടെ രക്ത സാക്ഷിത്വത്തിന് കശ്മീരില്‍ പ്രക്ഷോഭങ്ങള്‍ തുടരേണ്ടതുണ്ടെന്നും വീഡിയോയില്‍ ഓര്‍മ്മപ്പെടുത്തുന്നു.

പുതിയ ഹിസ്ബുള്‍ കമാന്‍ഡോ
എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വാട്‌സ്ആപ്പ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഭട്ട് സ്വതന്ത്ര കശ്മീരിന് വേണ്ടി സന്ധിയില്ലാതെ പോരാടുമെന്നും വ്യക്തമാക്കുന്നു. ഹിസ്ബുള്‍ മുദജാഹിദ്ദീന്റെ പുതിയ കമാന്‍ഡോ ആയി അവരോധിക്കപ്പെട്ടെന്നും പറയുന്നു.

ശത്രുപക്ഷത്ത്
കശ്മീരില്‍ സുരക്ഷാ സേനയും കശ്മീര്‍ ജനതയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നിട്ടില്ലെങ്കിലും സൈനികര്‍ക്കെതിരെ പോരാടാനാണ് ഭട്ടിന്റെയും ആഹ്വാനം.

അള്ളാഹുവിന്റ പിന്തുടരുന്നവര്‍
കശ്മീരില്‍ തുടരുന്ന ഹര്‍ത്താലുകളും പ്രക്ഷോഭങ്ങളും തുടരണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്ന ഭട്ട് അള്ളാഹുവിന്റെ പിന്തുടര്‍ച്ചക്കാരായ നമ്മള്‍ പോരാടണമെന്നും ആഹ്വാനം ചെയ്യുന്നു.

കശ്മീര്‍ പോരാളികളെക്കുറിച്ച്
കശ്മീരിലെ പോരാളികളെ അസന്തുലിതമായി മാത്രം ചിത്രീകരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന വീഡിയോയില്‍ ഭീകരരായ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നു.

സോഷ്യല്‍ മീഡിയ
ബര്‍ഹാന്‍ വാനിയെന്ന 22 കാരന്‍ സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനം ഉപയോഗപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിവിദ്യാസമ്പന്നരായ കശ്മീരി യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചിരുന്നു.

യുവാക്കളെ ആകര്‍ഷിക്കല്‍
ജമ്മുകശ്മീരിലെ തര്‍ക്ക പ്രദേശങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ സോഷ്യല്‍ മീഡിയ വഴി യുവാക്കളെ പോരാളികളാക്കുന്നതില്‍ വാനി അഗ്രഗണ്യനായിരുന്നു. കശ്മീരി യുവാക്കള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന ബര്‍ഹാന്റെ ചുമതല സംഘടനയിലേക്ക് യുവാക്കളെ ആകര്‍ഷിക്കലായിരുന്നു.












Click it and Unblock the Notifications