വെള്ളിയാഴ്ച നിസ്‌കാരം-കോണ്‍ഗ്രസ്; കടന്നാക്രമിച്ച് അമിത് ഷാ, തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിനെ കടന്നാക്രമിച്ചായിരുന്നു അദ്ദേഹം റാലിയില്‍ പ്രസംഗിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന വേളയില്‍ നേരത്തെ ഉത്തരാഖണ്ഡിലെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ വിവരിച്ചായിരുന്നു വിമര്‍ശനം. ന്യൂനപക്ഷങ്ങളെ വോട്ടിന് വേണ്ടി അനുനയിപ്പിക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡില്‍ ഇത്തവണ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനങ്ങള്‍. ബിജെപി ഭരണം വീഴുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ശക്തമായ പ്രചാരണത്തിലൂടെ വെല്ലുവിളികള്‍ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതിന്റെ ഭാഗമായാണ് അമിത് ഷാ ഡെറാഡൂണിലെത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്ന വേളയില്‍ ഞാന്‍ ഉത്തരാഖണ്ഡില്‍ വന്നിരുന്നു. ദേശീയ പാത ബ്ലോക്ക് ചെയ്ത് വെള്ളിയാഴ്ച നമസ്‌കാരത്തിന് അനുമതി നല്‍കിയിരിക്കുകയായിരുന്നു അന്ന്. വോട്ടിന് വേണ്ടി പ്രീണന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും അമിത് ഷാ പറഞ്ഞു. ഡെറാഡൂണില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഉത്തരാഖണ്ഡില്‍ അന്ന് കോണ്‍ഗ്രസ് ഭരണമായിരുന്നു. എന്റെ വാഹന വ്യൂഹം ട്രാഫിക് ജാമില്‍പ്പെട്ടു. കാര്യം അന്വേഷിച്ചപ്പോഴാണ് വെള്ളിയാഴ്ച നമസ്‌കാരം റോഡില്‍ നടക്കുകയാണ് എന്നറിഞ്ഞത്. സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവത്രെ. അതേസമയം, കേദാര്‍നാഥില്‍ അറ്റക്കുറ്റ ജോലികള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തിരുന്നില്ല. വോട്ട് നഷ്ടമാകുമോ എന്ന ഭയമായിരുന്നു അവര്‍ക്ക് എന്നും അമിത് ഷാ പറഞ്ഞു.

അഴിമതി, പ്രീണനവുമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം. പാവപ്പെട്ടവര്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിക്കില്ല. നല്ല ഭരണം നടത്തിയിട്ടുമില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ എപ്പോഴും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു. 2017ലെ പ്രകടന പത്രികയില്‍ പറഞ്ഞ 85 ശതമാനം കാര്യങ്ങളും ബിജെപി നടപ്പാക്കിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 85000 കോടി രൂപയുടെ ജോലികള്‍ ഉത്തരാഖണ്ഡില്‍ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹരീഷ് റാവത്തിനെ പരസ്യമായ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമാണ് ഹരീഷ് റാവത്ത്. ഹരീഷ് റാവത്ത് ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ ബിജെപിയിലെ യുവാക്കളെ വിട്ടുതരാമെന്നും അമിത് ഷാ പറഞ്ഞു.

ഹരീഷ് റാവത്ത് പറയേണ്ടത് ഒരു കാര്യമാണ്. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ 10 വര്‍ഷം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഉത്തരാഖണ്ഡിന്റെ ക്ഷേമത്തിന് വേണ്ടി എന്താണ് ചെയ്തത് എന്ന കാര്യം വിശദീകരിക്കണമെന്നും അമിത് ഷാ വെല്ലുവിളിച്ചു. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും സംസ്ഥാനത്ത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്നും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഹരീഷ് റാവത്ത്.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

2016ല്‍ ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായിരിക്കെ കൈക്കുലി നല്‍കുന്ന വീഡിയോ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ലഭിക്കാന്‍ പണം നല്‍കുന്നതായിരുന്നു വീഡിയോ. ഈ വീഡിയോ ഹരീഷ് റാവത്ത് ഒന്നുകൂടി കാണമെന്ന് അമിത് ഷാ പരിഹസിച്ചു. ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമിയുടെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണെന്നും അമിത് ഷാ പറഞ്ഞു.

നവംബര്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിലെത്തും. ആദി ശങ്കരാചാര്യയുടെ പ്രതിമ അനാഛാദനം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. ഉത്തരാഖണ്ഡിലെത്തിയ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നു. ശേഷം അദ്ദേഹം ഹരിദ്വാറിലെത്തി ശാന്തി കുഞ്ച് ആശ്രമത്തിന്റെ സുവര്‍ണ ജൂബിലിയില്‍ പങ്കെടുത്തു. ഇവിടെ സന്യാസിമാരുമായി രഹസ്യ ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്.












Click it and Unblock the Notifications