'യുപിഎ എന്ന പേര് അവർക്ക് ഉപയോഗിക്കാനാകില്ല', 'ഇന്ത്യ' സഖ്യത്തിന് എതിരെ അമിത് ഷാ
ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്ക് എതിരെ ബിഹാറില്‍ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ഭരണത്തിലിരിക്കുമ്പോള്‍ ചെയ്ത വികസനമൊന്നും പറയാനില്ലാത്തത് കൊണ്ടാണ് യുപിഎ പേര് മാറ്റി പുതിയ പേരില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ബിഹാറിലെ മധുബനി ജില്ലയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
അവര്‍ പുതിയ പേരില്‍ ഒരു പുതിയ സഖ്യമുണ്ടാക്കിയിരിക്കുകയാണ്. അവര്‍ ആദ്യം യുപിഎ എന്ന പേരില്‍ പ്രവര്‍ത്തിച്ച് 12 ലക്ഷം കോടിയുടെ അഴിമതി നടത്തി. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ കോടികളുടെ അഴിമതി നടത്തി. യുപിഎ എന്ന പേരില്‍ തിരിച്ച് വരാന്‍ അവര്‍ക്ക് സാധിക്കില്ല. അതുകൊണ്ട് അവര്‍ 'ഇന്ത്യ' എന്ന് സഖ്യത്തിന്റെ പേര് മാറ്റിക്കൊണ്ട് വന്നിരിക്കുകയാണ്, അമിത് ഷാ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ മുഴുവന്‍ സീറ്റുകളിലും ഇത്തവണ എന്‍ഡിഎ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു. 2019ല്‍ തങ്ങള്‍ 39 സീറ്റുകളിലാണ് വിജയിച്ചത്. ഇത്തവണ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 40 സീറ്റുകളിലും വിജയം സ്വന്തമാക്കും, അമിത് ഷാ പറഞ്ഞു. ബിഹാറിലെ നിതീഷ് കുമാര്‍-ലാലു പ്രസാദ് യാദവ് സഖ്യം വെള്ളവും എണ്ണയും കൂടിച്ചേര്‍ന്നത് പോലെ ആണെന്നും രണ്ടും ഒരുമിച്ച് പോകില്ലെന്നും അമിത് ഷാ പരിഹസിച്ചു.
ബിഹാറിലെ ക്രമസമാധാന നില ദിനംപ്രതിയെന്നോണം തകരുകയാണ് എന്നും മഹാഘട്ബന്ധന്‍ സഖ്യം സാഹചര്യം കൂടുതല്‍ വഷളാക്കുകയേ ഉളളൂ എന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ സഖ്യം അവസരവാദികളാണെന്നും ഷാ കുറ്റപ്പെടുത്തി. പ്രതിപക്ഷം രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്തു, രക്ഷാബന്ധന്‍, ജന്മാഷ്്ടമി ദിവസങ്ങളിലെ അവധി നിരോധിച്ചു, സനാധന ധര്‍മ്മത്തെ രോഗങ്ങളോട് ഉപമിച്ചു, രാമചരിത മാനസത്തെ അപമാനിച്ചുവെന്ന് ആരോപിച്ച അമിത് ഷാ മോദി ഇനിയും പ്രധാനമന്ത്രിയാകുമെന്നും കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications