കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓൺലൈനിൽ ബുക്ക് ചെയ്താൽ കിട്ടുന്നത് ഇഷ്ടിക; പിന്നിൽ ഓൺലൈൻ കമ്പനികളല്ല, സംഭവം ഇങ്ങനെ...

  • By Akshay
Google Oneindia Malayalam News

ദില്ലി: കൊറിയർ വഴി ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾക്ക് പകരം ഇഷ്ടികകളും കല്ലുകളും ഉപഭോക്താവിന് കിട്ടുന്നത് പുതുമല്ല. പലപ്പോഴും ഇത് വാർത്തയാകാറുമുണ്ട്. എന്നാൽ ഇതിന് പിന്നിൽ നടക്കുന്നതെന്താണെന്ന് ആരും അറിയാറില്ല. എല്ലാവരും എല്ലാവരും ഫ്ലിപ്പ്കാർട്ട് പോലുള്ള ഓൺലൈൻ കമ്പനികളെയാണ് കുറ്റപ്പെടുത്താറ്. ഇതിന്റെ പിന്നിലെ രഹസ്യം പോലീസ് കണ്ടെത്തിയിരിക്കുകയാണ്.

കൊറിയര്‍ കമ്പനിയില്‍ വിതരണത്തിനെത്തിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് മണ്‍കട്ടകള്‍ പകരം വെച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. യോഗീന്ദര്‍(28)സൂരജ്(20) എന്നിവരെയാണ് ചാന്ദ്‌നി ചൗക് ഭാഗത്ത് നിന്നും പിടികൂടിയതെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ പറഞ്ഞു. വിലപിടിപ്പുള്ള 63 മൊബൈല്‍ ഫോണുകളാണ് സംഘം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

ഫോണുകൾക്ക് പകരം കല്ലുകൾ

ഫോണുകൾക്ക് പകരം കല്ലുകൾ

ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണുകള്‍ക്ക് പകരം കൊറിയര്‍ കമ്പനികളില്‍ നിന്നും കല്ല് ലഭിച്ചുവെന്ന പരാതികള്‍ വന്നതോടെയാണ്‌ ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചത്.

രണ്ടിലധികം പേർ

രണ്ടിലധികം പേർ

സംഘത്തില്‍ രണ്ടിലധികം പേര്‍ ഉണ്ടെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വില്‍പ്പന നടത്താനാവാം ഇവരുടെ ശ്രമമെന്നും പോലീസ് പറയുന്നു.

അന്വേഷണം ഏജന്റ്മാരെ കേന്ദ്രീകരിച്ചത്

അന്വേഷണം ഏജന്റ്മാരെ കേന്ദ്രീകരിച്ചത്

കമ്പനി ഏജന്റുമാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് തട്ടിപ്പ് കണ്ടെത്തിയത്.

കീർത്തി നഗറിൽ...

കീർത്തി നഗറിൽ...

കീര്‍ത്തി നഗറില്‍ ഉപഭോക്താവിന്റെ പേരില്‍ വിതരണത്തിനെത്തിയ മൊബൈല്‍ ഫോണുകളാണ് തട്ടിപ്പ് നടത്തി ഇവര്‍ മോഷ്ടിച്ചത്. മണ്‍കട്ടകളും കല്ലുകളും പെട്ടികളില്‍ പകരം വയ്ക്കുകയും ചെയ്തു.

രണ്ട് പേർ അറസ്റ്റിൽ

രണ്ട് പേർ അറസ്റ്റിൽ

സംഭവത്തില്‍ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെങ്കിലും കൂടുതല്‍ പേര്‍ തട്ടിപ്പിന് പിന്നിലുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്.

63 മൊബൈൽ ഫോണുകൾ

63 മൊബൈൽ ഫോണുകൾ

മോഷണം പോയ മൊബൈല്‍ ഫോണുകളെല്ലാം ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിലപിടിപ്പുള്ള 63 മൊബൈല്‍ ഫോണുകളാണ് സംഘം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

വ്യാജ തിരിച്ചറിയല്‍ രേഖ

വ്യാജ തിരിച്ചറിയല്‍ രേഖ

ദില്ലിയിലെ കൊറിയര്‍ കമ്പനിയിലെ അംഗീകൃത ഏജന്റാണ് പിടിയിലായ യോഗീന്ദര്‍. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ചമച്ചാണ് പിടിയിലായവർ കമ്പനിയില്‍ ജോലിക്ക് കയറിയതെന്നും പോലീസ് പറഞ്ഞു.

English summary
An employee of a courier company is among two persons arrested for picking up 63 expensive mobile phones for delivery but replacing them with stones, Delhi police said. It is suspected that at leas two more men were involved in the racket and hunt is on for them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X