അമിത് ഷായുടെ മകൻ എങ്ങനെ ക്രിക്കറ്റ് ലോകത്തെത്തി? കുടുംബവാദി പ്രയോഗത്തിന് മറുപടിയുമായി അഖിലേഷ്
ലഖ്നൗ; കുടുംബവാദികളാണെന്ന ബിജെപിയുടെ വിമർശനത്തിൽ മറുപടിയുമായി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. മോദിയുടെ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്റെ മകൻ എങ്ങനെ ക്രിക്കറ്റ് ലോകത്ത് എത്തിയെന്നാണ് അഖിലേഷ് ചോദിക്കുന്നത്. നിലവിൽ അമിത് ഷായുടെ മകൻ ജയ് ഷാ, ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുടെ ഓണററി സെക്രട്ടറിയാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി എസ്പിക്കും കോൺ ഗ്രസിനും എതിരെ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ച വിമർശനം ആയിരുന്നു കുടുംബവാദി എന്ന പ്രയോഗം
"ബാലിയയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം ഞാൻ കേട്ടു. കുടുംബത്തെക്കുറിച്ചും സ്വജനപക്ഷപാതത്തെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ 15 തവണ സംസാരിച്ചു. ദിവസം മുഴുവൻ, തീവ്രമായ സ്വജനപക്ഷപാതത്തെക്കുറിച്ച് 25 തവണയെങ്കിലും അദ്ദേഹം സംസാരിക്കും. ഞാൻ അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ എങ്ങനെ ക്രിക്കറ്റ് ലോകത്ത് എത്തി?, യോഗി ആദിത്യനാഥിന്റെ അമ്മാവൻ ഗോരഖ്പൂർ മഠത്തിൽ ഇല്ലായിരുന്നുവെങ്കിൽ, ഒരു പക്ഷെ നമ്മുടെ മുഖ്യമന്ത്രി ആ മഠത്തിൽ നേതൃത്വം നൽകില്ലായിരുന്നു." അഖിലേഷ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"ബാലിയയിൽ പ്രധാനമന്ത്രി പ്രസംഗിച്ചപ്പോൾ, ഇവിടെ നിന്നുള്ള മുൻ എംപി അടുത്ത് നിൽക്കുന്നത് അദ്ദേഹം കണ്ടില്ലേ? ജ്യോതിരാദിത്യ സിന്ധ്യയെ അദ്ദേഹത്തിന് മറക്കാൻ സാധിക്കുമോ? അദ്ദേഹത്തിന്റെ രണ്ട് അമ്മായിമാർ ബിജെപിയിലാണ്. ആരുടെ മകൻ ആണ് സിന്ധ്യ? ആരുടെ മകനാണ് കർണാടക മുഖ്യമന്ത്രി? താങ്കൾക്ക് കുടുംബം ഇല്ലാത്തതിന് ഞാൻ എന്തുചെയ്യാനാണ്" യാദവ് കൂട്ടിച്ചേർത്തു. മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കുമ്പോൾ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അഖിലേഷ് യാദവ് പറഞ്ഞു, "ഇത്തവണ കൂടുതൽ ആവേശവും ഊർജവുമുണ്ട്. ആളുകൾ സ്വന്തം ഇഷ്ടപ്രകാരം വരുന്നത് ഞാൻ കാണുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഞങ്ങൾക്ക് മാറ്റം വേണം, ഈ ആളുകൾ മാറ്റം ആഗ്രഹിക്കുന്നു."
കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ
സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ കുറയുന്നു എന്ന ബിജെപിയുടെ വാക്കുകളോട് പ്രതികരിച്ചുകൊണ്ട് സമാജ്‌വാദി പാർട്ടി മേധാവി പറഞ്ഞു, " നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സ്ഥിതിവിവരക്കണക്കുകൾ നോക്കുകയാണെങ്കിൽ സ്ത്രീ സുരക്ഷയിൽ യുപി ഒരുപാട് പിന്നിലാണ്, വ്യാജ ഏറ്റുമുട്ടലുകൾ ഏറ്റവും കൂടുതൽ നടക്കുന്നത് ഇവിടെയാണ്, ഒരു IPS ഉദ്യോഗസ്ഥനെ ഇവിടെ നിന്ന് കാണാതായി, മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പൂരിൽ ഒരു വ്യവസായി കൊള്ളപ്പലിശ മൂലം കൊല്ലപ്പെടുന്നു, കസ്റ്റഡി മരണങ്ങൾ ഏറ്റവും ഉയർന്നത് ഈ സംസ്ഥാനത്താണ്, അപ്പോൾ, ഇവർ എന്ത് ക്രമസമാധാനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്." അഖിലേഷ് പറഞ്ഞു.












Click it and Unblock the Notifications