അമേരിക്കയിൽ നിന്ന് ഇവാൻക വന്നത് സ്വന്തം കാറുകളുമായി! ചാർമിനാർ സന്ദർശനം റദ്ദാക്കി...

  • By: Desk
Subscribe to Oneindia Malayalam

ഹൈദരാബാദ്: ആഗോള സംരഭകത്വ ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റിന്റെ മകൾ ഇവാൻക ട്രംപ് കഴിഞ്ഞദിവസമാണ് ഹൈദരാബാദിലെത്തിയത്. ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയെ അഭിനന്ദിച്ച ഇവാൻക, ഹൈദരാബാദിനെയും വാനോളം പുകഴ്ത്തിയിരുന്നു.

ഹൈദരാബാദിലെത്തിയ ഇവാൻകയ്ക്ക് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസത്തെ യാത്രയിലുടനീളം അമേരിക്കൻ ഉദ്യോഗസ്ഥർക്കായിരുന്നു സുരക്ഷസംവിധാനങ്ങളുടെ നിയന്ത്രണം. വിമാനത്താവളത്തിൽ നിന്നും ട്രിഡെന്റ് ഹോട്ടലിലേക്കുള്ള യാത്രയ്ക്ക് 17 വാഹനങ്ങളിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ അകമ്പടി സേവിച്ചത്. അമേരിക്കയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ ഇവാൻക, സ്വന്തം കാറിലാണ് ഹൈദരാബാദിൽ സഞ്ചരിച്ചത്. അത്യാധുനിക സുരക്ഷ സംവിധാനങ്ങളടങ്ങിയ മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകളാണ് അമേരിക്കയിൽ നിന്നും ഹൈദരാബാദിൽ എത്തിച്ചിരിക്കുന്നത്.

പതിനായിരത്തിലേറെ....

പതിനായിരത്തിലേറെ....

ഇവാൻകയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഹൈദരാബാദ് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കുള്ള ഇവാൻകയുടെ വാഹനവ്യൂഹത്തിൽ 17 വാഹനങ്ങളാണുണ്ടായിരുന്നത്. ഇതിൽ മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകൾ അമേരിക്കയിൽ നിന്ന് കൊണ്ടുവന്നതായിരുന്നു.

നഗരത്തിൽ...

നഗരത്തിൽ...

രാജ്യത്തെ 10400 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവാൻകയുടെ സന്ദർശനം പ്രമാണിച്ച് ഹൈദരാബാദിൽ തമ്പടിച്ചിരിക്കുന്നത്. പോലീസ് സേന, ട്രാഫിക് പോലീസ്, കേന്ദ്ര സായുധ സംഘം, തെലങ്കാന സ്പെഷ്യൽ പോലീസ്, ഇന്റലിജൻസ്, കമാൻഡോസ്, ആന്റി നക്സൽ വിങ്, ഒക്ടോപസ് ആന്റി ടെറർ ഫോഴ്സ് തുടങ്ങിയവരാണ് സുരക്ഷാ ചുമതല വഹിക്കുന്നത്.

സുരക്ഷയ്ക്ക്...

സുരക്ഷയ്ക്ക്...

കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെ ഇവാൻക ട്രംപിന് അമേരിക്കൻ ഉദ്യോഗസ്ഥരാണ് സുരക്ഷ വഹിച്ചത്. സംസ്ഥാന സർക്കാർ പ്രതിനിധികൾ വിമാനത്താവളത്തിൽ വരേണ്ടതില്ലെന്നായിരുന്നു അമേരിക്കൻ സുരക്ഷാസേനയുടെ നിലപാട്. ഇതോടൊപ്പം ഇവാൻക ട്രംപിന്റെ യാത്രാ വിവരങ്ങളും സമയക്രമങ്ങളും അമേരിക്കൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതുമില്ല. എന്നാൽ ഇത്തരം കിവംദന്തികളിൽ വാസ്തവമില്ലെന്നായിരുന്നു തെലങ്കാന ഐടി സെക്രട്ടറിയുടെ പ്രതികരണം.

റദ്ദാക്കി...

റദ്ദാക്കി...

അതിനിടെ, ഇവാൻകയുടെ ചാർമിനാർ സന്ദർശനം സുരക്ഷാകാരണങ്ങളാൽ റദ്ദാക്കുകയും ചെയ്തു. ജനത്തിരക്കേറിയ ചാർമിനാറിൽ സുരക്ഷാഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സന്ദർശനം റദ്ദാക്കിയത്. എന്നാൽ ഹൈദരാബാദിലെ ഗോൽകോണ്ട കോട്ടയിൽ ഇവാൻക സന്ദർശനം നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഇവാൻക ട്രംപ് ഗോൽകോണ്ട കോട്ടയിലെത്തിയത്.

English summary
how ivanka trump travelled in hyderabad.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്