• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിധിയെഴുതി തമിഴകവും; മികച്ച പോളിങ്ങിൽ പ്രതീക്ഷയോടെ മുന്നണികൾ

ചെന്നൈ: കേരളത്തിനൊപ്പം തന്നെ ഒറ്റ ഘട്ടമായിട്ടായിരുന്നു അയൽ സംസ്ഥാനമായ തമിഴ് നാട്ടിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭ തിരഞ്ഞെടുപ്പ്. രണ്ടിടത്തം മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന അവകാശവാദം ദ്രാവിഡ പാർട്ടികൾ നയിക്കുന്ന ഇരു മുന്നണികളും അവകാശപ്പെടുകയും ചെയ്യുന്നു. ഡിഎംകെ വിജയം ഉറപ്പിച്ചെന്നായിരുന്നു വോട്ടെടുപ്പ് അവസാനിച്ച് ശേഷം സ്റ്റാലിൻ പറഞ്ഞത്. ജയലളിതയ്ക്കായി ജനം ഭരണ തുടർച്ച നൽകുമെന്ന് അണ്ണാ ഡിഎംകെയും അവകാശപ്പെട്ടു. എന്തായാലും അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ് ദ്രാവിഡ രാഷ്ട്രീയവും.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

തമിഴ്നാട്ടിൽ 71.79 ശതമാനം പോളിങ്

തമിഴ്നാട്ടിൽ 71.79 ശതമാനം പോളിങ്

234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ 71.79 ശതമാനം പോളിങ് രേഖപ്പെടുത്ത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പോളിങ് ശതമാനം ഉയർന്നതിനെ സ്ഥാനാർഥികൾ ശുഭ സൂചനയായി കാണുന്നു. എന്നാൽ ഭരണകക്ഷിക്ക് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കല്ലാകുറിച്ചി ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം പോളിങ് നടന്നത്, 78 ശതമാനം. എന്നാൽ തലസ്ഥാനമായ ചെന്നൈയിൽ പോളിങ് 59.4 ശതമാനത്തിലേക്ക് വീണു.

ചരിത്രം ആവർത്തിച്ച് പുതുച്ചേരി

ചരിത്രം ആവർത്തിച്ച് പുതുച്ചേരി

ദേശീയ രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന പുതുച്ചേരിയിൽ ഇത്തവണയും പോളിങ് 80 ശതമാനം കടന്നു. ആകെ വോട്ടർമാരിൽ 81.64 ശതമാനം ആളുകളും ഇത്തവണ വോട്ട് ചെയ്തു. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങ് കുറവാണെങ്കിലും വലിയ പ്രതീക്ഷയാണ് കോൺഗ്രസിനും ബിജെപിക്കും പുതുച്ചേരിയിലുള്ളത്. 2016ൽ 84.08 ശതമാനവും 2011ൽ 86.19 ശതമാനവും പോളിങ്ങാണ് പുതുച്ചേരിയിൽ രേഖപ്പെടുത്തിയത്.

ദ്രാവിഡ പാർട്ടികൾ

ദ്രാവിഡ പാർട്ടികൾ

ഏറെക്കാലം ജയലളിതയും കരുണാനിധിയും അടക്കി വാണിരുന്ന തമിഴക രാഷ്ട്രീയം ഇരുവരുമില്ലാത്ത ആദ്യ നിയമസഭ തിരഞ്ഞെടുപ്പിനാണ് ഏപ്രിൽ ആറിന് സാക്ഷിയായത്. ഡിഎംകെയിൽ തലമുറ മാറ്റമാണ്. കരുണാനിധിയുടെ മകൻ എം.കെ സ്റ്റാലിൻ നയിക്കുന്ന പാർട്ടി ഇത്തവണ അധികാരത്തിലെത്തുമെന്നാണ് പ്രീ പോൾ സർവ്വേ ഫലങ്ങളും അവകാശപ്പെടുന്നത്. വിഭാഗിയതയാണ് എഐഡിഎംകെ നേരിടുന്ന പ്രധാന പ്രശ്നം. ഇപിഎസും-ഒപിഎസും ഒന്നിച്ചെങ്കിലും നാഥനില്ല കളരിയാണ് പാർട്ടി. എങ്കിലും തുടർഭരണമുണ്ടാകുമെന്ന് തന്നെ അവരും കരുതുന്നു.

cmsvideo
  എന്തും ചെയ്യാൻ മടിക്കില്ല പിണറായി | Oneindia Malayalam
  മക്കൾ നീതി മയ്യം

  മക്കൾ നീതി മയ്യം

  രാഷ്ട്രീയത്തിലേക്കും ചുവട് വെച്ച കമൽ ഹാസന്റെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും ചിലയിടങ്ങളിലെങ്കിലും വെല്ലുവിളി ഉയർത്താൻ കമൽ ഹസന്റെ മക്കൾ നീതി മയ്യത്തിന് സാധിച്ചിരുന്നു. ഇത്തവണ കമൽ ഹസൻ തന്നെ മത്സരരംഗത്തുണ്ട്. കോയമ്പത്തൂരിൽ നിന്നാണ് താരം ജനവിധി തേടിയത്. അന്തിമ ഫലം വരുമ്പോൾ ശക്തമായ സാനിധ്യമാകാൻ കഴിയുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. മികച്ച പോളിങ് തങ്ങൾക്കും അനുകൂലമാണെന്നും അവരും വാദിക്കുന്നു.

  കമൽ ഹസ്സൻ
  Know all about
  കമൽ ഹസ്സൻ

  English summary
  Tamil Nadu and Puducherry Assembly Election 2021 polling percentage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X