കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണപ്പുറം പറ്റ്‌ന ബ്രാഞ്ചില്‍ 6.9 കോടിയുടെ കവര്‍ച്ചാ ശ്രമം; തൃശൂരില്‍ നിന്നും തത്സമയസന്ദേശം

ബോറിങ് റോഡില്‍ പട്രോളിങ് നടത്തുകയായിരുന്നു പോലീസ് സംഘത്തോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും അവര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് മനേജര്‍ പിന്നീട് പറഞ്ഞു.

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: മണപ്പുറം ഫൈനാന്‍സിന്റെ ബിഹാറിലെ പറ്റ്‌നയിലെ ശാഖയിലുണ്ടായ വന്‍ കവര്‍ച്ചാശ്രമം അത്യാധുനിക സുരക്ഷാ സംവിധാനമുള്ളതിനാല്‍ പരാജയപ്പെട്ടു. കഴിഞ്ഞദിവസം പുലര്‍ച്ചെ 1.30ഓടെയായിരുന്നു പറ്റ്‌നയിലെ ബോറിങ് റോഡിലെ ബ്രാഞ്ചില്‍ കവര്‍ച്ചക്കാര്‍ എത്തിയത്. കവര്‍ച്ച തുടങ്ങിയ ഉടനെ മണപ്പുറം ഫൈനാന്‍സിലെ പ്രധാന ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ സന്ദേശമെത്തി.

തൃശൂരില്‍ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക സുരക്ഷാ സംവിധാനമാണ് മാനേജിങ് ഡയറക്ടര്‍, റീജിണല്‍ മാനേജര്‍ വിനയ് കെകെ, മാര്‍ക്കറ്റിങ് മാനേജര്‍ ഉഷ ചന്ദ്രന്‍, സീനിയര്‍ മാനേജര്‍ സച്ചിദാനന്ദ് പാണ്ഡെ എന്നിവരുടെ മൊബൈലുകളിലേക്ക് സന്ദേശയമച്ചത്. സന്ദേശം ലഭിച്ച പറ്റ്‌നയിലുള്ള സച്ചിദാനന്ദ് പാണ്ഡെ ഉടന്‍ വാഹനവുമായി ഓഫീസിലേക്ക് തിരിച്ചു.

gold

ബോറിങ് റോഡില്‍ പട്രോളിങ് നടത്തുകയായിരുന്നു പോലീസ് സംഘത്തോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും അവര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് മനേജര്‍ പിന്നീട് പറഞ്ഞു. റോഡില്‍ പട്രോളിങ് നടത്തുകയായിരുന്ന മറ്റു രണ്ട് പോലീസുകാരാണ് മാനേജരെ പിന്നീട് സഹായിച്ചത്. ഇവര്‍ ബ്രാഞ്ചിലെത്തിയതോടെ കവര്‍ച്ചക്കാര്‍ ഓടി രക്ഷപ്പെട്ടു.

അഞ്ചുപേരാണ് ഏതാണ്ട് 6.9 കോടിയോളം രൂപ വരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയത്. പ്രധാന ഷട്ടര്‍ തകര്‍ത്ത കവര്‍ച്ചക്കാര്‍ സ്‌ട്രോങ് റൂമിന്റെ വാതില്‍ പാതിയോളം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. കവര്‍ച്ചക്കാരുടെ മുഖം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മാനേജരെ സഹായിക്കാന്‍ തയ്യാറാകാത്ത പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി ഡിഎസ്പി അറിയിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

English summary
How a security alert from Kerala prevented Rs 6.95 crore-gold heist in Patna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X