Get Updates
Get notified of breaking news, exclusive insights, and must-see stories!

റേഷൻ കാർഡില്ലാത്തെ കുടിയേറ്റ തൊഴിലാളികൾക്ക് എങ്ങനെ ഭക്ഷണം ഉറപ്പാക്കും?;കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

ദില്ലി; കുടിയേറ്റ തൊഴിലാളി വിഷയങ്ങളിൽ കേന്ദ്രത്തോട് ചോദ്യവുമായി സുപ്രീം കോടതി. റേഷൻ കാർഡുകളില്ലാത്ത കോടിക്കണക്കിന് വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കാൻ എന്ത് മാർഗമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. ഇതുവരെ കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതികൾ റേഷൻ കാർഡ് ഉടമകളെ മാത്രം ഉൾക്കൊള്ളുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധമയാ രജിസ്റ്റർ ചെയ്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എംആർഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

 supremecourt-05-1462

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് നവംബർ വരെ നീട്ടിയിരിക്കുകയാണെന്നും 80 കോടി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷ്ണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ബാട്ടി പറഞ്ഞു. പദ്ധതി പ്രകാരം മെയ്, ജൂൺ മാസങ്ങളിൽ ഓരോ വ്യക്തിക്കും 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. എട്ട് ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ഇതിനകം നൽകിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.

എന്നാൽ കേന്ദ്രം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നത് അംഗീകരിക്കുന്നുണ്ടെന്നും അതേസമയം റേഷൻ കാർഡ് ഇല്ലാത്ത കുടിയേറ്റ തൊഴിലാളികൾക്ക് എങ്ങനെ ഭക്ഷണം എത്തിക്കുമെന്നും കോടതി ചോദിച്ചു. റേഷൻ കാർഡിുകൾ ഇല്ലാത്തവർക്ക് ഭക്ഷ്യധാന്യം എത്തിക്കാനുള്ള കേന്ദ്ര പദ്ധതിയെ കുറിച്ച് അറിയാൻ താത്പര്യം ഉണ്ടെന്ന് ജസ്റ്റിസ് ഭൂഷണമ്‍ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ കേന്ദ്രം വീഴ്ച വരുത്തിയെന്നും കോടതി നിരീക്ഷിച്ചു.

Recommended Video

cmsvideo
    Triple lockdown like restrictions in Kerala

    സൈനിക അക്കാദമിയിലെ പാസ്സിംഗ് ഔട്ട് പരേഡ്- ചിത്രങ്ങള്‍

    എന്നാൽ സോഫ്റ്റ് വെയർ പ്രശ്നമാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ വിവരം ശേഖരണം പൂർത്തിയാകുമെന്നും കോടതിയിൽ കേന്ദ്രം പറഞ്ഞു. എന്നാൽ എന്തിനാണ് ഇത്രയും മാസം എന്നായിരുന്നു കോടതിയുടെ മറുചോദ്യം.ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു. കേസിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റി.

    പുത്തൻ ലുക്കിൽ പ്രിയാമണി- ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+