Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ രാജ്ഭറിനെ കൂട്ട് പിടിച്ച് അഖിലേഷ് യാദവ്; കിഴക്കന്‍ യുപിയില്‍ ബിജെപിക്ക് തിരിച്ചടിയോ

ലഖ്നൗ: ഏറെ നാളുകള്‍ക്ക് നീണ്ട് നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി (എസ്‌ബിഎസ്പി) സഖ്യം ഉറപ്പിച്ചിരിക്കുകയാണ് അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ബിഎസ്പി എസ്പിയുമായുള്ള സഖ്യം എസ്പിക്ക് വലിയ ഗുണം ചെയ്തേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കിഴക്കൻ ഉത്തർപ്രദേശും അവധ് മേഖലയുമാണ് എസ്ബിഎസ്പിയുടെ ശക്തി മേഖല.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിലായിരുന്നു എസ്ബിഎസ്പി മത്സരിച്ചത്. ആ തിരഞ്ഞെടുപ്പില്‍ 403 അംഗ സഭയിലെ 325 സീറ്റുകളിലായിരുന്നു ബിജെപി സഖ്യം വിജയിച്ചത്. എട്ട് സീറ്റുകളില്‍ മത്സരിച്ച എസ്‌ബിഎസ്പി നാലെണ്ണത്തിലാണ് വിജയിച്ചത്. 2017ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷൻ അമിത് ഷാ രാജ്ഭറിനൊപ്പം മൗവിൽ നടത്തിയ റാലി രാജ്ഭര്‍ സമുദായങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. കഴിഞ്ഞ ദിവസം അതേ സ്ഥലത്തില്‍ ഓം പ്രകാശ് രാജ്ഭറുമായി റാലി നടത്തിയ അഖിലേഷ് യാദവും ലക്ഷ്യമിടുന്നത് രാജ്ഭര്‍ വിഭാഗത്തിന്റെ വലിയ പിന്തുണയാണ്.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കേവലം 14 സീറ്റുകളില്‍

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കേവലം 14 സീറ്റുകളില്‍ മാത്രമായിരുന്ന ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചിരുന്നതെങ്കില്‍ 2017 ല്‍ അത് 72 ആയി ഉയര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. രാജ്ഭര്‍ സമുദായത്തിന്റെ പിന്തുണയും ഇതില്‍ നിര്‍ണ്ണായകമായി കണക്കാക്കുന്നു. അതേസമയം, 2012 ലെ 52 ല്‍ നിന്നും 9 ആയി കുറയുകയും ചെയ്തു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാലെണ്ണത്തില്‍ മാത്രമാണ് വിജയിച്ചതെങ്കിലും ഈ സീറ്റുകളിൽ ഏകദേശം 34 ശതമാനം വോട്ട് ഷെയറാമ് രേഖപ്പെടുത്തിയത്. ഈ കണക്കുകളില്‍ നിന്ന് തന്നെ രാജ്ഭർ വോട്ടുകള്‍ മേഖലയില്‍ എത്രത്തോളം പ്രധാനമാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. കിഴക്കൻ യുപിയിലെ 18 ജില്ലകളിലെ 90 സീറ്റുകളിൽ 25-30 മണ്ഡലങ്ങളിലും രാജ്ഭറുകൾ നിര്‍ണ്ണായക സ്വാധീന ശക്തിയാണ്, അവയിൽ ചിലതിൽ 1 ലക്ഷത്തിന് മുകളിലെ വരെ വോട്ട് വിഹിതമുണ്ട്.

യുപിയിലെ ജനസംഖ്യയുടെ ഏകദേശം 3 ശതമാനം

യുപിയിലെ ജനസംഖ്യയുടെ ഏകദേശം 3 ശതമാനമാണ് രാജ്ഭറുകൾ എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാർത്ഥ കണക്ക് ഏകദേശം 4.5 ശതമാനമാണെന്ന് സമുദായ നേതാക്കൾ അവകാശപ്പെടുന്നു. "രാജ്ഭറുകൾ ഒബിസി വിഭാഗത്തിൽ പെട്ടവരാണ്, കിഴക്കൻ ഉത്തർപ്രദേശിലെ 10-12 ജില്ലകളിൽ അവർക്ക് വലിയ സ്വാധീനമുണ്ട്. ഈ ജില്ലകളിൽ, അവരുടെ ശതമാനം 20-22 ശതമാനമായി ഉയരുന്നു, ഇത് തിരഞ്ഞെടുപ്പില്‍ നിർണായക ഘടകമായി പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതിൽ അവർക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും, "- എന്നാണ്‍ രാഷ്ട്രീയ നിരൂപകനും പ്രയാഗ്‌രാജിലെ ജിബി പന്ത് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ബദ്രി നാരായൺ അഭിപ്രായപ്പെടുന്നത്.

എസ്ബിഎസ്പി സഖ്യം എസ്പിക്ക് ഗുണകരമാവുമെങ്കിലും

എസ്ബിഎസ്പി സഖ്യം എസ്പിക്ക് ഗുണകരമാവുമെങ്കിലും അത് പൂര്‍ണ്ണമായിരിക്കും എന്ന് പറയാന്‍ സാധിക്കില്ല. 2017 മുതൽ ബിജെപി പാര്‍ട്ടിയിലും രാജ്ഭർ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. അതിനാല്‍ തന്നെ സമുദായത്തിന്റെ വോട്ടുകളില്‍ വിള്ളലുകളുണ്ടാവും. ബസ്തി, ബഹ്‌റൈച്ച്, ഗോണ്ട, സുൽത്താൻപൂർ, റായ് ബറേലി, ഗാസിപൂർ, അസംഗഢ്, ബല്ലിയ തുടങ്ങിയ സ്ഥലങ്ങളിലാണ് രാജ്ഭറുകള്‍ സ്വാധീന ശക്തിയായിരിക്കുന്നത്.

ഗാസിപൂരിലെ സഹൂറാബാദ് സീറ്റിൽ നിന്നുള്ള നിയമസഭാംഗം

ഗാസിപൂരിലെ സഹൂറാബാദ് സീറ്റിൽ നിന്നുള്ള നിയമസഭാംഗമാണ് ഓം പ്രകാശ്. യോഗി ആദിത്യനാഥ് സര്‍ക്കാറില്‍ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയായി നിയമിതനാവുകുയം ചെയ്തിരുന്നു. എന്നാൽ ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗാസിപൂരിൽ നടത്തിയ കുത്തിയിരിപ്പ് സമരത്തെ തുടർന്ന് അദ്ദേഹവും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാവുകയും രാജിവെക്കുകയുമായിരുന്നു.

‌ബിജെപി സഖ്യം വിട്ടതിന് ശേഷം

‌ബിജെപി സഖ്യം വിട്ടതിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രൂപീകരിച്ച ചെറിയ പാർട്ടികളുടെ സഖ്യമായ ഭാഗിദാരി സങ്കൽപ് മോർച്ചയുടെ തലവനായിരുന്നു രാജ്ഭർ. അസദ്ദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മിനെ മോർച്ചയിൽ ഉൾപ്പെടുത്തുമെന്നും ഭീം ആർമി മേധാവി ചന്ദ്രശേഖറുമായും അഖിലേഷിന്റെ അമ്മാവനും പ്രഗതിഷീൽ സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായി ശിവ്‌പാൽ യാദവുമായും താൻ ചർച്ചകൾ നടത്തുന്നുണ്ടെന്നും രാജ്ഭർ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.

പാർട്ടിയുടെ 19-ാം സ്ഥാപക ദിനമായ ചൊവ്വാഴ്ച

എന്നാല്‍ പാർട്ടിയുടെ 19-ാം സ്ഥാപക ദിനമായ ചൊവ്വാഴ്ച മൗവിൽ അഖിലേഷ് യാദവുമായി രാജ്ഭർ വേദി പങ്കിട്ടപ്പോൾ ഈ നേതാക്കളാരും അവിടെ ഉണ്ടായിരുന്നില്ല. ഇതോടെ ഭാഗിദാരി സങ്കൽപ് മോർച്ച പിളര്‍ന്നുവെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. എസ്ബിഎസ്പിയുടെ ആവശ്യങ്ങളിള്‍ ഏറ്റവും പ്രധാനമായ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസില്‍ അഖിലേഷ് യാദവ് അനുകൂലമായ സൂചന നല്‍കിയെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

 പിന്നാക്ക ക്ഷേമ മന്ത്രി അനിൽ രാജ്ഭറിനെ

നിലവിലെ പിന്നാക്ക ക്ഷേമ മന്ത്രി അനിൽ രാജ്ഭറിനെ സമുദായത്തിന്റെ പാർട്ടിയുടെ മുഖമായി ചിത്രീകരിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും ഓം പ്രകാശ് രാജ്ഭറുമായി താരതമ്യപ്പെടുത്താൻ അദ്ദേഹം വളരെ ചെറിയ സ്വാധീന ശക്തി മാത്രമാണെന്നായിരുന്നു ഒരു എസ്പി നേതാവ് പ്രതികരിച്ചത്. എസ്ബിഎസ്പിയുടെ കണക്കുകള്‍ വ്യത്യസ്തമായിരിക്കാം, പക്ഷേ അവർ ഞങ്ങളെ 25-30 സീറ്റുകൾ അധികം നേടാൻ സഹായിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു..

Recommended Video

cmsvideo
    PM Modi lands in Purvanchal Expressway on IAF's C-130 J Super Hercules aircraft; Video
    എസ്‌ബി‌എസ്‌പി മേധാവിയെ കൂടാതെ, രാജ്‌ഭർ സമുദായത്തിൽ

    എസ്‌ബി‌എസ്‌പി മേധാവിയെ കൂടാതെ, രാജ്‌ഭർ സമുദായത്തിൽ നിന്നുള്ള മറ്റ് രണ്ട് മുതിർന്ന നേതാക്കളായ മുൻ ബിഎസ്‌പി നേതാവ് രാം അചൽ രാജ്ഭറും മുൻ നിയമസഭാ സ്പീക്കർ സുഖ്‌ദേവ് രാജ്ഭറിന്റെ മകൻ കമലകാന്തും ഇപ്പോൾ എസ്‌പിക്കൊപ്പമാണ്. ഇത് പിന്നാക്ക വിഭാഗങ്ങളിൽ കൂടുതല്‍ സ്വാധീനം ചെലുത്തുമെന്നും എസ്പി പ്രതീക്ഷിക്കുന്നു. പിന്നാക്ക വിഭാഗങ്ങളെ അഭിസംബോധന ചെയ്യുന്ന മറ്റൊരു പാർട്ടിയായ കേശവ് ദേവ് മൗര്യയുടെ നേതൃത്വത്തിലുള്ള മഹാൻ ദൾ പാർട്ടിയുമായി എസ്പി ഇതിനകം സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബിഎസ്പി, കോൺഗ്രസ് തുടങ്ങിയ വലിയ പാർട്ടികളിൽ നിന്ന് അകലം പാലിച്ചാണ് അഖിലേഷ് യാദവ് ഇത്തരണം ചെറുപാർട്ടികളുമായി സഖ്യം രൂപീകരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+