തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലേക്ക് ചാടി; ഹുബ്ബള്ളി-ധാര്‍വാര്‍ഡില്‍ ജഗദീഷ് ഷെട്ടാറിന് തോല്‍വി
ബെംഗളൂരു: ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് ഹുബ്ബള്ളി ധാര്‍വാര്‍ഡില്‍ തോല്‍വി. ബിജെപിയുടെ മഹേഷ് തെങ്കിനക്കൈയാണ് ഇവിടെ ഷെട്ടാറിനെതിരെ മത്സരിച്ചത്. രാവിലെ മുതല്‍ ഫലം മാറി മറിഞ്ഞ മണ്ഡലമായിരുന്നു ഇത്. ഷെട്ടാര്‍ ഈ മണ്ഡലത്തില്‍ പരാജയപ്പെടുമെന്ന് നേരത്തെ തന്നെ യെഡിയൂരപ്പ പ്രവചിച്ചിരുന്നു.

അതുപോലെ തന്നെ സംഭവിക്കുകയായിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ തന്നെ പിന്നിലായിരുന്നു ഷെട്ടാര്‍. ആദ്യ ഘട്ടത്തില്‍ 2500 വോട്ടിനായിരുന്നു അദ്ദേഹം പിന്നില്‍. എന്നാല്‍ പിന്നീട് തിരിച്ചുവന്ന് ലീഡ് പിടിച്ചിരുന്നു. എന്നാല്‍ ഫലം മാറി മറിഞ്ഞപ്പോള്‍ ഷെട്ടാര്‍ തോല്‍വി രുചിക്കുകയായിരുന്നു.
അതേസമയം ചെറിയ തോല്‍വിയല്ല ഷെട്ടാര്‍ വഴങ്ങിയിരിക്കുന്നത്. നേരത്തെ 31000 വോട്ടിനായിരുന്നു അദ്ദേഹം പിന്നിലായിരുന്നത്. അവസാന നിമിഷം പാര്‍ട്ടി മാറിയത് ഷെട്ടാറിന് തിരിച്ചടിയായെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. നേരത്തെ തനിക്കെതിരെ ഒരു അഴിമതി ആരോപണം പോലുമില്ലായിരുന്നുവെന്നും, എന്നിട്ടും ബിജെപിക്ക് തനിക്ക് സീറ്റ് നിഷേധിച്ചുവെന്നും ഷെട്ടാര്‍ ആരോപിച്ചിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് മനസ്സില്ലാ മനസ്സോടെയാണ് താന്‍ പടിയിറങ്ങുന്നതെന്നും ഷെട്ടാര്‍ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, യെഡിയൂരപ്പ എന്നിവരെല്ലാം അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബിഎല്‍ സന്തോഷിനെതിരെയായിരുന്നു ഷെട്ടാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ വൈകാരിക പ്രകടനങ്ങളൊന്നും വോട്ടായി മാറിയില്ല. അത് മാത്രമല്ല ഷെട്ടാറിനെതിരെയുള്ള ബിജെപിയുടെ ആരോപണങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലാണ് ഫലം വന്നിരിക്കുന്നത്.












Click it and Unblock the Notifications