Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിമാസം നാല് ലക്ഷം രൂപ; വർഷത്തിൽ 15 ശതമാനം വർധന....ഒരു വിവാഹമോചന നഷ്ടപരിഹാരം

1000 കോടി രൂപ ആസ്തിയുള്ള ഭര്‍ത്താവ് ഫോര്‍ച്യൂണ്‍ മാഗസിന്‍ തയ്യാറാക്കിയ പട്ടികയിലെ 'സൂപ്പര്‍ റിച്ച്' വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളാണ്.

ദില്ലി: വിവാഹം മോചനം നേടിയ ഭാര്യക്ക് ഭർത്താവ് പ്രതിമാസം നാല് ലക്ഷം രൂപ ചെലവിന് നൽകണമെന്ന് ദില്ലി ഹൈക്കോടതി. കൂടാതെ തുകയിൽ എല്ലാ വർഷവും 15 ശതമാനം വീതം വർധനവ് വരുത്തുമെന്നും കോടിതി പറഞ്ഞു. ഭർത്താവിന്റെ ആകെ സ്വത്തിന്റെ കണക്ക് പരിശോധിച്ചാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദ്ദേശിച്ചത്.കഴിഞ്ഞ സാമ്പത്തിക വർഷം ഭർത്താവിന്റെ സ്വത്തിലുണ്ടായ വർധനവു കൂടി പരിഗണിച്ചാണ് പ്രതിമാസം നഷ്ടപരിഹാരം നാല് ലക്ഷമായി തീരുമാനിക്കുന്നതിനോടൊപ്പം വർഷവർഷം 15 ശതമാനം വർധനയും നിർദേശിച്ചത്.ദില്ലി മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

കേസ് ഇങ്ങനെ: ദില്ലിയിലെ പ്രമുഖ വ്യാവസായിയും ഭാര്യയും 2008ലാണ് വിവഹ മോചിതരായത്.നഷ്ടുപരിഹാര ഹർജിയിൽ വിചാരണ കോടതി ഇവർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഭർത്താവിന്റെ സ്വത്ത് വിവരം ചൂണ്ടിക്കാട്ടി ഇവർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കും തന്റെ ഏക മകൽക്കും പ്രതിമാസം ഏഴ് ലക്ഷം രൂപ ചെലവിനു നൽകണമെന്നായിരുന്നു ഇവരുടെ അവശ്യം. ഏറെ നാൾ നീണ്ടു നിന്ന വാദത്തിനൊടുവലിലാണ് നലു ലക്ഷം രൂപ പ്രതിമാസം നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടത്.

court order

2010ല്‍ 921.28 കോടി രൂപ ആസ്തിയാണ് ഇയാള്‍ക്കുള്ളതെന്നും നഷ്ടപരിഹാര വിധി പ്രസ്താവത്തിനിടെ കോടതി സൂചിപ്പിച്ചു.കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വലിയ വർധനയാണ് ഇയാളുടെ വരുമാനത്തില ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+