ഇനിയെന്ത് നീതി കിട്ടാനാണ്; സുന്ദരിയായിരുന്നു അവള്, മരണത്തിന് ശേഷം പേര് പോലും പറയാന്‍ എനിക്കായില്ല
ഹൈദരാബാദ്: തെലങ്കാനയിലെ ഷംഷാബാദില്‍ വനിതാ വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന ശേഷം തീ കൊളുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കേസില്‍ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചു.
പ്രതിഷേധം ശക്തമായതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ആദ്യമായി പ്രസ്താവന നടത്തിയത്. കേസില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ച മൂന്നു പോലീസുകാരെ സര്‍വ്വീസ്സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് ജില്ലയിലെ അഭിഭാഷക സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

കസ്റ്റഡിയില്‍ വാങ്ങാന്‍
കേസിലെ നാല് പ്രതികളേയും കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ശരീര ഭാഗങ്ങള്‍ കത്തിക്കുന്നതിനായി പ്രതികള്‍ പെട്രോള്‍ വാങ്ങിയ പമ്പ് ഉടമയ്ക്കെതിരേയും നിയമനടപടി സ്വീകരിക്കാനാവുമോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Recommended Video

വിലക്ക്
എന്നാല്‍, ചെറിയ അളവില്‍ ആവശ്യക്കാര്‍ക്ക് കുപ്പിയിലും മറ്റും പെട്രോള്‍ നല്കാന് അനുമതിയുണ്ടെന്നാണ് പെട്രോളിയം ഉല്പന്ന വിതരണക്കാര്‍ അവകാശപ്പെടുന്നത്. പ്രതിഷേധങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടം അടച്ച് രാഷ്ട്രീയക്കാരേയും പോലീസിനേയും മാധ്യമങ്ങളേയും അവിടേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

27 ന് രാത്രി
കഴിഞ 27 ന് രാത്രി ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍ വെച്ചായിരുന്നു യുവതിയെ ട്രക്ക് ഡ്രൈവര്‍മാരായ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നത്. പിറ്റേ ദിവസം ടോള്‍ പ്ലാസയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിശ്വസിക്കാന്‍ വയ്യ
അവളുടെ ശരീരമാണ് കത്തിക്കരിഞ്ഞ നിലയില്‍ കിട്ടിയതെന്ന് വിശ്വസിക്കാന്‍ ഇന്നും കഴിയില്ലെന്നായിരുന്നു കൊല്ലപ്പെട്ട യുവതിയുടെ അമ്മാവന് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. അവള് സുന്ദരിയായിരുന്നു, ആയിരുന്നു എന്നല്ല, ആണ് എന്നേ എനിക്ക് പറയാന്‍ കഴിയുവെന്നും അദ്ദേഹം പറയുന്നു.

മറുപടിപോലും പറയാന്‍ കഴിഞ്ഞില്ല
അവളുടെ മരണ ശേഷം അന്വേഷണത്തിനായി വീട്ടില്‍ വന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് എന്റെ പേര് ചോദിച്ചെങ്കിലും എനിക്കതിന് മറുപടിപോലും പറയാന്‍ കഴിഞ്ഞില്ല. അത്തരത്തിലുള്ള ഒരു മാനസികാവസ്ഥയിലൂടെയാണ് ഈ കുടുംബം ഇന്ന് കടന്നു പോകുന്നത്.

നിര്‍ഭയക്ക് ശേഷം
എല്ലാവരും വന്ന് ഞങ്ങളോട് നീതി ലഭിക്കും, നീതി ലഭിക്കും എന്ന് പറയുന്നു. എന്തു നീതിയാണ് ഇനി ലഭിക്കാനുള്ളത്. അവളുടെ ചിരിച്ച മുഖം ഇനി ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുമോ? നിര്‍ഭയക്ക് ശേഷവും രാജ്യത്ത് ഒന്നും മാറിയിട്ടില്ല. അതാണ് ഈ രാജ്യത്തിന്റെ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരന്മാര്
മെഡിസിന് കിട്ടിയും അവള് വെറ്റിനറിക്ക് ചേര്‍ന്നത് മൃഗങ്ങളോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. തെരുവ് നായക്കള്‍ക്ക് പോലും അവള് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. അത്തരത്തിലുള്ളൊരു പെണ്‍കുഞ്ഞിനേയാണ് ക്രൂരന്മാര് ഇല്ലാതാക്കിയതെന്നും കരച്ചിലടക്കാനാവാതെ അദ്ദേഹം പറയുന്നു.

ആഗ്രഹം സാധിക്കാതെ
അവളുടേത് ഒരു സധാരണ കര്‍ഷക കുടുംബമാണ്. സമ്പാദ്യമെല്ലാം മകളുടെ പഠനത്തിനായി ചെലവഴിച്ച് ഒരു ചെറിയ വീട്ടിലൊതുങ്ങിയാണ് അവളുടെ മാതാപിതാക്കള്‍ കഴിഞ്ഞിരുന്നത്. സ്വന്തമായി ഒരു പട്ടിക്കുട്ടിയെ വാങ്ങി വളര്‍ത്തണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ അത് സാധിക്കാന്‍ കഴിയാതെയാണ് അവള് പോയത്.

ഇങ്ങനെ സംഭവിക്കില്ലായിരുന്നു
തന്റെ പഠനവും വായനയുമായി കഴിയുന്നതിനിടയില്‍ തനിക്ക് ചുറ്റുമുള്ള ലോകം ഇത്രയും മോശമായത് ശ്രദ്ധിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നാണ് മറ്റൊരു ബന്ധുവും മാധ്യമങ്ങളോട് പറഞ്ഞത്.

അതിവേഗ കോടതി
അതേസമയം, കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാനാണ് പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ വാറങ്കലില്‍ കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ കേസില്‍ 56 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. സമാനമായ നടപടിയാണ് ഈ കേസിലും ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടിരിക്കുന്നത്.

പരമാവധി ശിക്ഷ
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. വധശിക്ഷ നല്കിയ കേസുകളില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് നിര്ത്തണമമെന്നും ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും മന്ത്രി കെ ടി രാമറാവു അഭിപ്രായപ്പെട്ടു.

വധശിക്ഷ ഉറപ്പുവരുത്തണം
പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തണമെന്നാണ് നടന് മഹേഷ് പ്രതികരിച്ചത്. മകന് കുറ്റക്കാരനാണെങ്കില്‍ അവനേയും തീ കൊളുത്തണമെന്നാണ് പ്രതിയായ ചെന്നകേശവലുവിന്റെ അമ്മ പറഞ്ഞത്. കേസില്‍ നാല് പ്രതികളേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications