ഹൈദരാബാദ് കൂട്ട ബലാത്സംഗം: ഇരയുടെ ചിത്രവും വീഡിയോയും പുറത്തുവിട്ട് ബിജെപി നേതാവ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്
തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെയും ചിത്രങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ട ബിജെപി എംഎല്‍എ രഘുനന്ദന് റാവുവിനെതിരെ വിമര്‍ശനവുമായി തെലങ്കാന കോണ്‍ഗ്രസ് ഇന്‍ചാര്‍ജും എംപിയുമായ മാണിക്കം ടാഗോര്‍.
ബലാത്സംഗക്കേസിലെ പ്രതികളിലൊരാള്‍ എഐഎംഐഎം എംഎല്‍എയുടെ മകനാണെന്നും കോണ്‍ഗ്രസ് എംപി തന്റെ ട്വീറ്റില്‍ പറഞ്ഞു. വീഡിയോ പുറത്തുവിട്ടതിലൂടെ ഇരയുടെയും കുടുംബത്തിന്റെയും കേസിലും സുരക്ഷയിലും രഘുനന്ദന് കോട്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ഇതിന് പിന്നില്‍ ടിആര്‍എസും ബിജെപിയും എം ഐ എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണോ കാരണമെന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ നീതിയേക്കാള്‍ പ്രധാനമാണോ അവരുടെ ബന്ധമെന്നും കോണ്‍?ഗ്രസ് എംപി ചോദിച്ചു.
എന്നാല്‍, തെലങ്കാനയില്‍ ഭരിക്കുന്ന ടിആര്‍എസ് സര്‍ക്കാരിലെ മുതിര്‍ന്ന അംഗത്തിന്റെ മകനായ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് പോലീസ് തിടുക്കത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അതുകൊണ്ടാണ് താന്‍ തെളിവുകള്‍ പുറത്തുവിടാന്‍ നിര്‍ബന്ധിതനായതെന്നുമാണ് ബിജെപി നേതാവിന്റെ വാദം. എംഎല്‍എയുടെ മകന്റെ പങ്ക് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്മയി
അതേസമയം, ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ കാറിലിട്ട് കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് ഉള്‍പ്പെടെ ആകെ അഞ്ച് പേരാണ് ഉള്ളത്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തി ആയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ 18 കാരനായ മാലിക് ആണ് പ്രായപൂര്‍ത്തിയായ പ്രതി. മെയ് 28ന് ഹൈദരാബാദിലെ സംഭവം നടന്നത്.
ഒരു പാര്‍ട്ടില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് പെണ്‍കുട്ടിയെ അഞ്ച് പേരടങ്ങുന്ന സംഘം ഉപദ്രവിച്ചത്. പിടിയിലായ പ്രായപൂര്‍ത്തിയാകാത്തവരില്‍ ഒരാള്‍ വിഐപിയുടെ മകനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എഐഎംഐഎം എംഎല്‍എയുടെ മകന് സംഭവത്തില്‍ പങ്കുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് അഞ്ച് പ്രതികകള്‍ക്കെതിരെ പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ മൊഴിയും പതികളെ തിരിച്ചറിയാന്‍ സഹായിച്ചു. പ്രതികള്‍ പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്നുപറഞ്ഞ് കാറില്‍ കയറ്റുകയും ശേഷം നിര്‍ത്തിയിട്ട കാറില്‍വെച്ച് ആളുകള്‍ മാറിമാറി ലൈം ഗികമായി ഉപദ്രവിക്കുകയും ആയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications