കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ കോണ്‍ഗ്രസിന്റെ കരുണയില്‍: ജനവിധി തുണച്ചില്ലെന്ന് കുമാരസ്വാമി, വോട്ടര്‍മാര്‍ എതിരായിരുന്നെന്ന്!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തുണച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. താന്‍ മുഖ്യമന്ത്രിയായത് കോണ്‍ഗ്രസിന്റെ കരുണയിലാണ്, ജനവിധിയിലല്ലെന്നും എച്ച്ഡികെ കൂട്ടിച്ചേര്‍ക്കുന്നു. നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 6.5 കോടി വരുന്ന ജനങ്ങളില്‍ നിന്ന് അനുകൂല വിധി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു. എച്ച്ഡി കുമാരസ്വാമിയുടെ ദില്ലി സന്ദര്‍ശനത്തിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് കേന്ദ്രമന്ത്രിമാരും എച്ച്ഡി കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയിരുന്നു. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതില്‍ പരാജയപ്പെട്ടാല്‍ രാജിവെക്കാനാണ് കുമാരസ്വാമിയോട് ഇവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 222ല്‍ വെറും 37 സീറ്റുകളാണ് ജെഡിഎസിന് ലഭിച്ചത്. എന്നാല്‍ 78 സീറ്റുകള്‍ സ്വന്തമാക്കിയ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്‍കയ്യെടുത്തത്. കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുരപ്പിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു. എന്നാല്‍ മന്ത്രി നിര്‍ണയം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായിട്ടില്ല.

 ഭൂരിപക്ഷം ലഭിച്ചില്ലെന്ന്

ഭൂരിപക്ഷം ലഭിച്ചില്ലെന്ന്

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നും എച്ച്ഡി കുമാരസ്വാമി ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. അതിനര്‍ത്ഥം വോട്ടര്‍മാര്‍ പാര്‍ട്ടിയെ തള്ളിക്കളഞ്ഞുവെന്നാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ജനങ്ങള്‍ എന്നെയും പാര്‍ട്ടിയെയും തള്ളിക്കളഞ്ഞതാണ്. ഞാന്‍ വ്യക്തമായ ഭൂരിപക്ഷമാണ് തേടിയത്. കര്‍ഷക നേതാക്കളുടെ പ്രസ്താവനകള്‍ കേട്ടിട്ടുണ്ട്. എന്നെ എത്രമാത്രം പിന്തുണച്ചിട്ടുണ്ടെന്ന് അറിയാമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ക്കുന്നു.

 ജനങ്ങളുടെ കരുണയില്‍ അല്ലെന്ന്

ജനങ്ങളുടെ കരുണയില്‍ അല്ലെന്ന്

എന്റേത് സ്വതന്ത്ര സര്‍ക്കാരല്ല. നിങ്ങളില്‍ നിന്നല്ലാതെ സമ്മര്‍ദ്ദമുണ്ടാകാതിരിക്കാന്‍ എനിക്ക് അനുകൂലമായ ജനവിധി നല്‍കാന്‍ ‍ഞാന്‍ ജനങ്ങളോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ കോണ്‍ഗ്രസിന്റെ കരുണയിലാണ്. ഞാന്‍ സംസ്ഥാനത്തെ 6.5 കോടി ജനങ്ങളുടെ കരുണയിലല്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ക്കുന്നു. രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ എനിക്ക് ചില സമ്മര്‍ദ്ദങ്ങളുണ്ട്. എന്നാല്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്ന വിഷയത്തില്‍ തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറയുന്നു.

 ഒരാഴ്ച കാത്തിരിക്കാന്‍ കഴിയില്ലേ?

ഒരാഴ്ച കാത്തിരിക്കാന്‍ കഴിയില്ലേ?

ബിജെപി നേതാക്കള്‍ക്കും കര്‍ഷക നേതാക്കള്‍ക്കുമെതിരെ ആഞ്ഞടിച്ച എച്ഡി കുമാരസ്വാമി കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യമില്ലെന്നും കുമാരസ്വാമി പറയുന്നു. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപിയെക്കാള്‍ ഒരു പടി മുന്നില്‍ താന്‍ ഉണ്ടാകുമെന്നും കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നു. അത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാജിവെക്കും. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ഒരാഴ്ച വരെ കാത്തിരിക്കാന്‍ കഴിയില്ലേ? ഇതുവരെ ക്യാബിനറ്റ് രൂപീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 കടുത്ത നീക്കങ്ങള്‍ വേണ്ട

കടുത്ത നീക്കങ്ങള്‍ വേണ്ട

കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ക്ക് ഒരാഴ്ചത്തെ സമയം ആവശ്യമാണ്. കര്‍ഷകര്‍ ആത്മഹത്യ പോലുള്ള നടപടികളിലേക്ക് പോകരുതെന്നും കര്‍ണാടക മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലെ മാത്രമല്ല എല്ലാ ദേശസാല്‍കൃത ബാങ്കുകളിലെ വായ്പയും എഴുതിത്തള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കുന്നു. കര്‍ണാടകത്തില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് എച്ച്‍ഡി കുമാരസ്വാമി രംഗത്തെത്തിയിട്ടുള്ളത്. സംസ്ഥാനത്തെ 53,000 കോടിയോളം വരുന്ന കാര്‍ഷിക വായ്പ എഴുതിത്തള്ളിയില്ലെങ്കില്‍ മെയ് 28ന് സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്ന് ബിജെപി സ്റ്റേറ്റ് പ്രസിഡന്റ് ബിഎസ് യെദ്യൂരപ്പയാണ് പ്രഖ്യാപിച്ചത്. തീരുമാനമെടുക്കുന്നതിന് മുമ്പ് സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തേണ്ടതുണ്ടെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

English summary
Karnataka Chief Minister HD Kumaraswamy on Sunday said he was at the 'mercy' of the Congress and not the 6.5 crore people of Karnataka, as his government had not received the full mandate which his party had sought in the assembly elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X