ഞാൻ ഹിന്ദു വൈഷ്ണവനാണ് ജൈനനല്ല: സിദ്ധരാമയ്യയ്ക്ക് അമിത് ഷായുടെ മറുപടി, വാഗ്വാദങ്ങള്‍ക്ക് അന്ത്യമില്ല
മുംബൈ: കർണാടക തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുന്നതിനിടെ കർണാടക മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി അമിത് ഷാ. ബിജെപി തലവന്‍ അമിത് മഷാ ജൈനമതക്കാരനാണെന്നുള്ള സിദ്ധരാമയ്യയുടെ അവകാശവാദത്തിനുള്ള മറുപടിയെന്നോണമായിരുന്നു അമിത് ഷായുടെ പ്രതികരണം. ബിജെപിയുടെ 38ാം സ്ഥാപക ദിനാഘോഷത്തിനിടെ മാധ്യമപ്രവർത്തകരോടായിരുന്നു അമിത് ഷായുടെ പ്രതികരണം.
സംസ്ഥാനത്ത് സിദ്ധരാമയ്യ സര്‍ക്കാറിനെ പരാജയപ്പെടുത്തി ബിജെപി ഉടന്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും കര്‍ണാടക സന്ദർശനത്തിനിടെ ഷാ അവകാശപ്പെട്ടിരുന്നു. കര്‍ണാടക മുഖ്യമന്ത്രി അഹിന്ദുവാണമെന്ന ബിജെപി ദേശീയാധ്യക്ഷന്റെ പ്രതികരണമാണ് ഇരു നേതാക്കളും തമ്മിലുള്ള വാക്പോരിന് വഴിയൊരുക്കിയത്.

ജൈനനല്ല, വൈഷ്ണവനെന്ന് ഷാ
കർണാടകത്തിലെ ലിങ്കായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നൽകാനുള്ള കര്‍ണാടക സർക്കാരിന്റെ നീക്കം ഹിന്ദുക്കളെ വിഭജിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും അമിത് ഷാ ആരോപിക്കുന്നു. ലിങ്കായത്തുകൾക്ക് ന്യൂനപക്ഷ പദവി നല്‍കാനുള്ള നീക്കം 2013ല്‍ യുപിഎ സർക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഈ തീരുമാനമെടുത്തിട്ടുള്ളത് യെദ്യൂരപ്പ മുഖ്യമന്ത്രിയാവുന്നത് തടയുന്നതിന് വേണ്ടിയാണെന്നും അമിത് ഷാ ആരോപിക്കുന്നു.
അമിത് ഷാ ജൈന മതസ്ഥനാണെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനാണ് അമിത് ഷാ ഇപ്രകാരം മറുപടി നൽകിയത്. ഞാൻ ജൈനനല്ല, ഹിന്ദു വൈഷ്ണവനാണ്.

ഹിന്ദുവോ അഹിന്ദുവോ?
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുവല്ല, അഹിന്ദുവാണെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളേയും പിന്നോക്ക വിഭാഗത്തിലുള്ളവരേയും അഹിന്ദു എന്നാണ് വിശേഷിപ്പിക്കുന്നത്. കർണാടകത്തില്‍ മാർച്ച് 12ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണത്തിന് എത്തിയപ്പോഴാണ് അമിത് ഷാ സിദ്ധരാമയ്യയ്ക്കെതിരെ നിരവധി ആരോപണങ്ങളുയര്‍ത്തിയത്. ലിംഗായത്ത് സമുദായത്തിന് പ്രത്യേക മതപദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ നീക്കത്തെയും അമിത് ഷാ വിമർശിച്ചിരുന്നു. സര്‍ക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുക്കളെ വിഭജിക്കാന്‍ ലക്ഷ്യവെച്ചുള്ളതാണെന്നും അമിത് ഷാ നേരത്തെ ആരോപിച്ചിരുന്നു. കർണാടക സന്ദര്‍ശനത്തിനിടെ മാർച്ചിൽ ദേവനഗരയിൽ വെച്ച് നടത്തിയ പ്രസംഗത്തിലാണ് അമിത് ഷായ്ക്കെതിരെ ആരോപണങ്ങളുയര്‍ത്തി രംഗത്തെത്തിയത്. എന്നാൽ ആരോപണങ്ങൾക്ക് സിദ്ധരാമയ്യയും തക്കതായ മറുപടി നല്‍കുകയും ചെയ്തുു.

ഷാ ജൈനനെന്ന് സിദ്ധരാമയ്യ
താന്‍ അഹിന്ദുവാണോയെന്ന് പറയും മുന്‍പ് ആദ്യം താങ്കളുടെ മതം ഏതാണെന്ന് വ്യക്തമാക്കൂ എന്നാണ് അമിത് ഷായോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്. സിദ്ധരാമയ്യയെ അഹിന്ദുവെന്ന് വിശേഷിപ്പിച്ച അമിത് ഷായുടെ നീക്കമാണ് കർണാടക മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അമിത് ഷാ ജൈനവിഭാഗത്തില്‍ ജനിച്ചയാളാണ്. ജൈനന്‍മാര്‍ ഹിന്ദുക്കളല്ല. അത് മറ്റൊരു മതവിഭാഗമാണെന്നും അങ്ങനെയുള്ള ഷാ എങ്ങനെയാണ് തന്റെ മതത്തേയും വിശ്വാസത്തേയും ചോദ്യം ചെയ്യുക എന്നായിരുന്നു സിദ്ധരാമയ്യ ഉന്നയിച്ച ചോദ്യം. തന്നെ ഭയമുള്ളതിനാലാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഷാ ഉയര്‍ത്താത്തതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നു.

കര്‍ണാടക പര്യടനം മുതലെടുപ്പിന്!!
മൈസൂരുവിലെ ശ്രീ സുട്ടൂര്‍ മഠത്തില്‍ നിന്ന് ശിവരാത്രി ദക്ഷികേന്ദ്ര മഹാസ്വാമിജിയുടെ അനുഗ്രഹം തേടിക്കൊണ്ടാണ് അമിത് ഷായുടെ രണ്ട് ദിവസം നീണ്ടുനിന്ന കര്‍ണാടക സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. മൈസൂരുവിലെ സിദ്ധരാമയ്യയുടെ മണ്ഡലം കേന്ദ്രീകരിച്ചാണ് അമിത് ഷാ പ്രചാരണം നടത്തിയത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയ്ക്ക് ഒപ്പമാണ് കര്‍ണാടക സന്ദര്‍ശനം നടത്തിയത്. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവാണ് യെദ്യൂരപ്പ. യെദ്യൂരപ്പയെ നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അമിത് ഷായുടെ പ്രസംഗം കന്നഡയിലേയ്ക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ നാക്കുപിഴ സംഭവിച്ചതായിരുന്നു.

24 പേര്‍ കൊല്ലപ്പെട്ടു എന്നിട്ടും നടപടിയില്ലെന്ന്
സംസ്ഥാനത്ത് സിദ്ധരാമയ്യ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷത്തിനിടെ 24ലധികം പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കൊലയാളികള്‍ക്കെതിരെ പോലീസ് യാതൊരു തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും അവരെല്ലാം ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നുണ്ടെന്നും അമിത് ഷാ ആരോപിക്കുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ നീതി ഉറപ്പാക്കുമെന്നും ബിജെപി ദേശീയാധ്യക്ഷന്‍ അവകാശപ്പെടുന്നു. സിദ്ധരാമയ്യാ സര്‍ക്കാരിന്റെ അന്ത്യം അടുത്തുകഴിഞ്ഞെന്നും ഷാ പറയുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടക സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ബിജെപി ദേശീയാധ്യക്ഷന്റെ പ്രതികരണം.












Click it and Unblock the Notifications