Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്റെ ഘാതകരെ വെറുതെ വിടുന്നതില്‍ രാഹുലിന് ദു:ഖം

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കുന്നതിനെതിരെ മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനും ആയ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തില്‍ ദു:ഖമുണ്ടെന്നാണ് രാഹുല്‍ അമേത്തിയില്‍ പ്രതികരിച്ചത്.

പ്രധാനമന്ത്രിയായിരുന്ന ഒരാളെ കൊലപ്പെടുത്തിയവരെ സ്വതന്ത്രരാക്കുമ്പോള്‍, രാജ്യത്തെ സാധാരണ ജനങ്ങള്‍ എന്ത് നീതിയാണ് പ്രതീക്ഷിക്കുക എന്നും രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രിയായിരുന്ന ആള്‍ കൊല്ലപ്പെട്ടു, അദ്ദേഹത്തിന്റെ ഘാതകരെ വെറുതേവിട്ടു.തനിക്കതില്‍ ദു:ഖമുണ്ട്- രാഹുല്‍ ആവര്‍ത്തിച്ചു.

Rahul Gandhi Case

ഫെബ്രുവരി 19 ന് രാവിലെയാണ് രാജീവ് ഗാന്ധി കേസിലെ ഏഴ് പ്രതികളെ ജയില്‍ മോചിതരാക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഈ നീക്കത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ തുടങ്ങി ഏഴ് പേരെയാണ് വിട്ടയക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ജീവപര്യന്തമായി കുറച്ചിരുന്നു. ബാക്കി നാല് പേരും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്താണ് ജയലളിത കുറ്റവാളികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാന്‍ മൂന്ന് ദിവസത്തെ സമയമാണ് ജയലളിത നല്‍കിയിരിക്കുന്നത്. അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച് പ്രതികളെ മോചിപ്പിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+