'ബിജെപി ഹിജാബില്‍ നിർത്തില്ല', മറ്റ് മുസ്ലീം ചിഹ്നങ്ങൾക്ക് പിറകെയും വരുമെന്ന് മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: ഹിജാബ് വിവാദത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. മുസ്ലീംങ്ങളുടേതായിട്ടുളള എല്ലാ ചിഹ്നങ്ങളും തുടച്ച് നീക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. ബിജെപി ഹിജാബില്‍ നിര്‍ത്തുമെന്ന് താന്‍ കരുതുന്നില്ല. ഇസ്ലാം മതവിശ്വാസികളുടേതായിട്ടുളള എല്ലാ പ്രതീകങ്ങള്‍ക്ക് പിറകെയും അവര്‍ വരും, അതിനെയെല്ലാം തുടച്ച് നീക്കും.
എല്ലാത്തിനും അതിന്‌റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ
ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഇന്ത്യക്കാരായാല്‍ മാത്രം പോര, അവര്‍ ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ കൂടിയാകണം, മെഹ്ബൂബ മുഫ്തി പറഞ്ഞു. ജമ്മു കശ്മീരിലേത് രാഷ്ട്രീയ വിഷയമാണ്. എന്നാല്‍ ബിജെപിക്കത് സമുദായ വിഷയമാക്കി മാറ്റണം എന്നും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി. എല്ലാ പൗരന്മാര്‍ക്കും അവരുടെ മതവിശ്വാസങ്ങള്‍ പിന്തുടരുന്നതിനും ഇഷ്ടമുളള ഭക്ഷണം കഴിക്കുന്നതിനുമുളള അവകാശമുണ്ട് എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുളള പ്രതികരിച്ചു.

കര്‍ണാടകത്തിലെ ഉടുപ്പി ജില്ലയിലെ പിയു സര്‍ക്കാര്‍ വനിതാ കോളേജിലാണ് ഹിജാബുമായി ബന്ധപ്പെട്ട പ്രതിഷേധം ഫെബ്രുവരി 4ന് ആരംഭിച്ചത്. ഹിജാബ് ധരിച്ച് കോളേജില്‍ വരുന്നതിന് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെയാണ് പ്രതിഷേധം. ഉഡുപ്പിയില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു.
കേസില്‍ അന്തിമ വിധി വരുന്നത് വരെ വിദ്യാലയങ്ങളില്‍ മതപരമായ വേഷം പാടില്ലെന്നാണ് കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹിജാബിന് ഏര്‍പ്പെടുത്തിയ വിലക്കിനെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ കൂടാതെ സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. ഉചിതമായ സമയത്ത് വിഷയം പരിഗണിക്കും എന്നാണ് സുപ്രീം കോടതി ഹര്‍ജിക്കാരോട് വ്യക്തമാക്കിയത്. ഹിജാബ് വിലക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകത്തില്‍ മൂന്ന് ദിവസം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നിരിക്കുകയാണ്.












Click it and Unblock the Notifications