Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ കൈയ്യില്‍ ആകെയുള്ളത് 500 രൂപ: കെജ്രിവാള്‍

വാരണാസി: ഈ നേതാക്കള്‍ എന്തിനാണിങ്ങനെ ദരിദ്രരാകുന്നത്? താനൊരു ചായവില്‍പനക്കാരനായിരുന്നു എന്നതാണ് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദിയുടെ തിരഞ്ഞെടുപ്പ് മന്ത്രം. അത് പിന്നെ കോണ്‍ഗ്രസ്സുകാര്‍ ചായക്കടക്കാരന്‍ എന്നു വിളിച്ച് ആക്ഷേപിച്ചതിന്റെ പ്രതിഷേധമാകാം. അതു കൂടാതെ കഴിഞ്ഞ ദിവസം തന്റെ അമ്മ അയല്‍ വീടുകളില്‍ പാത്രം കഴുകിയാണ് തങ്ങള്‍ ഉപജീവനം നടത്തിയതെന്നും മോദി പറഞ്ഞിരുന്നു.

മോദിക്കു പിന്നാലെ ഇതാ കെജ്രിവാളും ദാരിദ്രത്തിന്റെ കഥയുമായിറങ്ങുന്നു. തന്റെ പോക്കറ്റില്‍ ഇപ്പോള്‍ ആകെ ഉള്ളത് വെറും 500 രൂപ മാത്രമാണെന്നാണ് കെജ്രിവാള്‍ പറയുന്നത്. വാരണാസിയില്‍ നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kejriwal

എന്റെ രാഷ്ട്രീയ എതിരാളികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ കൈയ്യില്‍ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പോലും പണമില്ല. നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാന്‍ ഞാന്‍ വന്നിരിക്കുന്നത് എന്റെ പഴയ ജീപ്പിലാണ്. വ്യഴാഴ്ച മോദി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്നത് ഹെലികോപ്റ്ററിലായിരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

വാരണസിയിലെ തിരഞ്ഞെടുപ്പ് യുദ്ധത്തിന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും ജനങ്ങളും. ബി ജെ പിയുടെ മുഖമായ മോദിയും ആപ്പിന്റെ മുഖമായ കെജ്രിവാളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നെത്തുന്നത് അജയ് റായ് ആണ്. സാധാരണക്കാരുടെ വോട്ട് നേടുന്നത് ഇവരിലാരായിരിക്കുമെന്ന് കാത്തിരുന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+