'ഭയങ്കര ശബ്ദം കേട്ടു, വീടിന് പുറത്തിറങ്ങിയപ്പോൾ കട്ടപ്പുക, ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ', ദൃക്സാക്ഷി പറയുന്നു
അഹമ്മദാബാദ്: 242 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.39ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്നതാണ് എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം. ടേക്ക് ഓഫിന് ശേഷം നിമിഷങ്ങള്‍ മാത്രം. വിമാനം പൊട്ടിത്തെറിച്ച് ഒരു തീഗോളമായി മാറി.
വിമാനത്താവളത്തിന് ഏറെയൊന്നും മാറിയല്ലാത്ത മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം പതിച്ചത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും അടക്കം മുഴുവൻ പേരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നടുക്കുന്ന ദുരന്തം നേരിട്ട് കണ്ട പ്രദേശവാസികള്‍ക്ക് ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. പ്രദേശം മുഴുവന്‍ മൃതശരീരങ്ങളും വിമാനത്തിന്റെ ഭാഗങ്ങളും ചിതറിക്കിടക്കുകയാണെന്ന് അപകടത്തിന്റെ ദൃക്സാക്ഷിയായ ഒരാള്‍ വാര്‍ത്താഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. ''ഞാന്‍ വീട്ടിലിരിക്കുകയായിരുന്നു. അപ്പോഴാണ് ഭയങ്കരമായ ഒരു ശബ്ദം കേട്ടത്. എന്താണ് സംഭവിച്ചത് എന്ന് നോക്കാനായി പുറത്തിറങ്ങിയപ്പോള്‍ കണ്ടത് കട്ടിയുളള കറുത്ത പുകയാണ്. ഇവിടേക്ക് വന്നപ്പോള്‍ കണ്ടത് മൃതദേഹങ്ങളും വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങളും പ്രദേശത്താകെ ചിതറിക്കിടക്കുന്നതാണ്'', ദൃക്സാക്ഷിയായ യുവാവ് പറഞ്ഞു.
ടേക്ക് ഓഫിന് തൊട്ട് പിറകെ അപകടം സംഭവിക്കാനുളള കാരണം വ്യക്തമായിട്ടില്ല. വളരെ പരിചയസമ്പന്നനായ പൈലറ്റ് ആണ് വിമാനം പറത്തിയത് എന്നാണ് വിവരം. അപകടത്തില്‍ വ്യോമമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളളവര്‍ അഹമ്മദാബാദ് ദുരന്തത്തില്‍ അനുശോചനം അര്‍പ്പിച്ചു. വാക്കുകള്‍ കൊണ്ട് പറയാന്‍ സാധിക്കാത്ത വിധം ഹൃദയം തകര്‍ത്ത സംഭവം എന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
VIDEO | Ahmedabad plane crash: Here's what an eyewitness said:
— Press Trust of India (@PTI_News) June 12, 2025
"I was at home when we heard a massive sound. When we went out to see what had happened, there was a layer of thick smoke in the air. When we came here, dead bodies and debris from the crashed aircraft were scattered… pic.twitter.com/Km0xCm9yde
അപകടത്തില്‍പ്പെട്ട 242 പേരില്‍ 169 പേരാണ് ഇന്ത്യക്കാര്‍. 53 ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും 1 കാനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. മരണപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. രഞ്ജിത ഗോപകുമാര്‍ ആണ് മരണപ്പെട്ട മലയാളി. രക്ഷാപ്രവര്‍ത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്. എല്ലാവിധ സഹായങ്ങളും ഉറപ്പ് വരുത്തുമെന്ന് എയര്‍ ഇന്ത്യയുടെ ഉടമകളായ ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. ദുരന്തത്തിന് പിന്നാലെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളുടെ എല്ലാം പ്രൊഫൈല്‍ ചിത്രം എയര്‍ ഇന്ത്യ കറുപ്പ് നിറമാക്കി മാറ്റിയിരിക്കുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications