കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 വര്‍ഷം കോണ്‍ഗ്രസില്‍ ഞാന്‍ പാഴാക്കി; തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ

Google Oneindia Malayalam News

ഗുവാഹത്തി: കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയെങ്കിലും പ്രത്യയശാസ്ത്രപരമായി തനിക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. തന്റെ ജീവിതത്തിലെ 22 വര്‍ഷങ്ങളാണ് കോണ്‍ഗ്രസിന് വേണ്ടി പാഴാക്കിയതെന്നും ഹിമന്ത പറഞ്ഞു. കോണ്‍ഗ്രസില്‍ ഞങ്ങള്‍ ഒരു കുടുംബത്തെയാണ് ആരാധിച്ചിരുന്നത്.

ഇന്ന് ബിജെപിയില്‍ ഞങ്ങള്‍ രാജ്യത്തെയാണ് ആരാധിക്കുന്നതെന്നും ഹിമന്ത വ്യക്തമാക്കി. ഹിമന്ത നേരത്തെ അസമിലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാവായിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്നും, രാഹുല്‍ ഗാന്ധിയോട് ഇടഞ്ഞുമാണ് ഹിമന്ത കോണ്‍ഗ്രസ് വിട്ടുപോയത്.

1

പാര്‍ട്ടി വിട്ട ശേഷം രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശകരിലൊരാളായി അദ്ദേഹം മാറുകയുമായിരുന്നു. അതേസമയം 2015ലാണ് ഹിമന്ത കോണ്‍ഗ്രസ് വിട്ടുപോകുന്നത്. അതിന് ശേഷം അസമില്‍ മന്ത്രിയാവുകയും, ഇപ്പോള്‍ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു ഹിമന്ത. അതേസമയം ബിജെപിയുടെ നിലപാടിനോട് അദ്ദേഹം ഉറച്ച് നില്‍ക്കുകയും ചെയ്തു.

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില്‍ ഇന്ധനം അടിക്കാന്‍ എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടിഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില്‍ ഇന്ധനം അടിക്കാന്‍ എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടി

ഹിന്ദുക്കളാരും കുറ്റകൃത്യങ്ങളൊന്നും ചെയ്യുന്നില്ലെന്ന് ഹിമന്ത പഞ്ഞു. ദില്ലിയിലെ ശ്രദ്ധ വാക്കറെ കാമുകന്‍ അഫ്താബ് പൂനാവാല കൊലപ്പെടുത്തിയത് ലവ് ജിഹാദാണെന്ന് ഹിമന്ത ആരോപിച്ചു. ഹിന്ദുത്വവാദികള്‍ക്കെതിരായ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

പേഴ്‌സില്‍ മാസങ്ങളോളം കിടന്ന് ബംബര്‍ ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതിപേഴ്‌സില്‍ മാസങ്ങളോളം കിടന്ന് ബംബര്‍ ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതി

ലവ് ജിഹാദ് നിയമപരമായി നിര്‍വചിക്കാനുള്ള സമയം വന്നുവെന്ന് ഹിമന്ത പറഞ്ഞു. ഞങ്ങളുടെ സംസ്ഥാനത്ത് ഒരുപാട് തെളിവുകള്‍ അക്കാര്യത്തിലുണ്ടെന്നും അസം മുഖ്യമന്ത്രി അവകാശപ്പെട്ടു. വര്‍ഗീയ കലാപങ്ങളുടെ കാരണക്കാര്‍ മുസ്ലീങ്ങളാണെന്ന പരാമര്‍ശവും അദ്ദേഹം നടത്തി. ഹിന്ദുക്കള്‍ ഒരിക്കലും കലാപങ്ങള്‍ നടത്താറില്ലെന്നും ഹിമന്ത അവകാശപ്പെട്ടു. ഗുജറാത്ത് കലാപങ്ങളില്‍ എല്ലാ വിഭാഗങ്ങളുമുണ്ട്.

സാധാരണ നിലയില്‍ കലാപങ്ങള്‍ക്ക് കാരണമായ ചില കാര്യങ്ങള്‍ ഹിന്ദുക്കള്‍ ചെയ്യാറുണ്ട്. എന്നാല്‍ അവര്‍ ജിഹാദില്‍ വിശ്വസിക്കുന്നില്ല. ഹിന്ദുക്കള്‍ ഒരു സമൂഹം എന്ന നിലയില്‍ സമാധാന പ്രിയരാണെന്നും അദ്ദേഹം പറഞ്ഞു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

തനിക്ക് പ്രത്യശാസ്ത്രപരമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഹിന്ദുക്കള്‍ സമാധാന പ്രിയരാണെന്ന് മാത്രമാണ് പറഞ്ഞത്. കോണ്‍ഗ്രസ് ഇതിനോട് വിയോജിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസില്‍ ആയിരുന്നാലും ഇത് തന്നെയാവും ഞാന്‍ പറയുകയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധിയെ കാണാന്‍ സദ്ദാം ഹുസൈനെ പോലെയുണ്ടെന്ന് ഹിമന്ത പറഞ്ഞിരുന്നു. സര്‍ദാര്‍ പട്ടേലിനെയോ നെഹ്‌റുവിനെയോ ഗാന്ധിയെയോ പോലെ രാഹുലും ആയിരുന്നെങ്കില്‍ നല്ലതായിരുന്നു. എന്നാല്‍ ഇവിടെ സദ്ദാമിനെ പോലെയാണ് രാഹുല്‍ ആയിരിക്കുന്നതെന്നും ഹിമന്ത പറഞ്ഞു.

English summary
i wasted 22 years in congress says assam cheif minister himanta sarma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X