ചരിത്ര നേട്ടം!!യുദ്ധമുഖത്ത് സൂപ്പർ സോണിക്​ ജെറ്റ്​ പോർ വിമാനം പറത്താൻ വനിത പൈലറ്റുമാരും!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയിൽ പോർ വിമാനങ്ങൾ പറത്താൻ വനിതാ പൈലറ്റുമാരും. ഭാവന കാന്ത്, മോഹന സിങ്, ആവണി ചൗധരി എന്നിവരാണ് ഇന്ത്യയിലെ ആദ്യ പോർ വിമാന പൈലറ്റുമാർ.കഴിഞ്ഞ ജൂണിലാണ്​ ഇവർ വ്യോമസേനയുടെ ഫ്ലൈയിങ്ങ്​ ​ഓഫീസർമാരായി നിയമിതരായത്​. നിലവിൽ പശ്ചിമ ബംഗാളിലെ കലൈക്കുണ്ടയിൽ പരിശീലനത്തിലാണ്​. സെപ്​തംബറിലാണ്​ പരിശീലനം അവസാനിക്കുക. അതിനു ശേഷമായിരിക്കും പോർ വിമാനം പറത്തുന്നത്​. രണ്ടു സീറ്റുകളുള്ള സുഖോയ്30 പുതുതലമുറ പോർ വിമാനമാണ്​. ദേശീയ മാധ്യമാമയ ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത ആദ്യം റിപ്പേർട്ട് ചെയ്തത്.

കടകളിൽ നിന്ന് അരി വാങ്ങുമ്പോൾ സൂക്ഷിക്കുക!!! പ്ലാസ്റ്റിക് അരി സുലഭം!!!

ഇത് സ്ത്രീയുടെ വിജയത്തിന്റെ മാറ്റൊലി! വിധു വിന്‍സെന്റിന്റെ സിനിമയില്‍ സുരഭിയും റിമയും ഒന്നിക്കുന്നു

യുദ്ധമേഖലയിൽ ലിംഗവിവേചനം ഒഴിവാക്കനായുളള സർക്കാരിന്റെ തീരുമാനമാണ് വനിതകൾ പോർമുഖത്തെത്തുന്നത്.40 പേരടങ്ങുന്ന ബാച്ചിലാണ് വനിതകളും പരിശീലിക്കുന്നത്.പരിശീലന സമയത്ത് പുരുഷൻമാരുടെ പ്രകടനത്തിനു സമാനമായിരുന്നു വനിതകളുടേതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.

airforce

എന്നാൽ ഇവരെ മൂന്നുപേരെ കൂടാതെ മറ്റു വനിതകളെയാരേയും പോർവിമാനത്തിലേക്ക് തിരഞ്ഞെടുത്തിട്ടില്ല.മൂന്നു പേരെയും ആദ്യം ഒരിടത്തു തന്നെയാണ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുകയെന്നും മുതിർന്ന ഉദ്യോഗസ്​ഥൻ അറിയിച്ചു. ഇവർ മൂന്നുപേർ മാത്രമാണ്​ സേനയിലെ പോർവിമാന ​പൈലറ്റുമാരിൽ സ്ത്രീകളായിട്ടുള്ളത്​. ഇത്​ പരിഗണിച്ചാണ്​ അവർക്ക്​ ഒരു സ്​ഥലത്ത്​ ഡ്യൂട്ടി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലിയെ ബാധിക്കാതിരിക്കാൻ കുറഞ്ഞത്​ നാലു വർഷത്തേക്കെങ്കിലും​ ഗർഭം ധരിക്കരുതെന്നും​ സേന നിർദേശിച്ചിട്ടുണ്ട്.

English summary
The three women are currently training on British Hawk advanced jet trainers at an IAF facility at Kalaikunda in West Bengal. Bhawana Kanth, Mohana Singh and Avani Chaturvedi were commissioned as flying officers in the IAF last June.
Please Wait while comments are loading...