ഉത്തര്‍പ്രദേശില്‍ മാധ്യപ്രവര്‍ത്തകനെ പരസ്യമായി മര്‍ദ്ദിച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍; പ്രതിഷേധം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം ഉടലെടുത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥന്‍ ഒരു ടിവി റിപ്പോര്‍ട്ടറെ പരസ്യമായി പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളാണത്. ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദനം.

ഉന്നാവോയിലെ ചീഫ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ദിവ്യാന്‍ഷു പട്ടേലാണ് മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വൈറലാണ്. അതേസമയം, ഉദ്യോഗസ്ഥന്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഉന്നാവോ ജില്ല മജിസ്‌ട്രേറ്റ് പ്രതികരിച്ചു. ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ഞങ്ങള്‍ക്ക് രേഖാമൂലം പരാതി ലഭിച്ചു. കേസില്‍ ന്യായമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ 17 ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്ത് മേധാവികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ദിവസത്തിലാണ് ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പില്‍ നേരത്തെ ബിജെപി വന്‍ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ആകെയുള്ള 825 സീറ്റുകളില്‍ 635 സീറ്റും വിജയിച്ചതായി ബിജെപി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിന് പിന്നാലെയാണ് വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications