ഐസിഎസ്ഇ പാഠപുസ്തകം വിവാദമാകുന്നു!!!ശബ്ദമലിനീകരണത്തിന് ഉദാഹരണം മുസ്ലീം പള്ളി!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐസിഎസ്ഇ സിലബസിലെ ആറാം ക്ലാസ് ശാസ്ത്രപാഠപുസ്തകത്തിലെ ചിത്രം വിവാദമാകുന്നു. ശബ്ദമലിനീകരണത്തിന്റെ വിവിധ ഉറവിടങ്ങളെ വിശദീകരിക്കുന്നതിനായി കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് മുസ്ലിം പള്ളിയുടേതാണ്. പാഠ പുസ്തകത്തിൽ ശബ്ദമലിനീകരണത്തിന് ഉദഹരണമായി നൽകിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ മുസ്ലീം പള്ളിയുടെ ചിത്രവും കൊടുത്തിട്ടുണ്ട്. പള്ളിയിൽ നിന്നും വരുന്ന ശബ്ദം സഹിക്കാനാവാതെ ഒരാള്‍ ചെവി പൊത്തുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത് . ഈ ചിത്രമാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.മറ്റ് ശബ്ദമലിനീകരണ മാർഗങ്ങളായി വിമാനം, തീവണ്ടി, മറ്റു വാഹനങ്ങള്‍, എന്നിവയും പാഠപുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.

test

ഐസിഎസ്ഇ സിലബസുകള്‍ക്കുള്ള ആറാം ക്ലാസ് ശാസ്ത്രപാഠപുസ്തകത്തിലാണ് വിവാദ ചിത്രം. ദില്ലി ദരിയാഗഞ്ചിലെ സലീന പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍. എസ്കെ ബാഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദഗ്ധരായ അധ്യാപകരാണ് ഉള്ളടക്കം തയ്യാറാക്കിയതെന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രം ശ്രദ്ധയില്‍പെട്ട ഒരു രക്ഷിതാവ് വാട്ട്‌സ്ആപ്പിലൂടെ സംഭവം പങ്കുവച്ചതോടെയാണ് വിഷയം വിവാദമായത്. സംഭവത്തില്‍ പ്രസാധകര്‍ക്കും എഡിറ്റര്‍ എസ്കെ ബാഷിനും എതിരേ പോപുലര്‍ഫ്രണ്ടിന്റെ പരാതിയില്‍ പൂനെയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

icse

അതേസമയം, പുസ്തകം വിതരണം ചെയ്യുന്നത് തങ്ങള്‍ നിര്‍ത്തിവച്ചതായി പബ്ലിഷര്‍ അറിയിച്ചു. ഇതാദ്യമായല്ല വര്‍ഗീയ ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ വിവാദമാവുന്നത്. യേശുക്രിസ്തുവിനെ ചെകുത്താനായി ചിത്രീകരിക്കുന്ന പാഠപുസ്തകം ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു.കൂടാതെ രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹിക പാഠം പുസ്‌തകത്തില്‍നിന്ന്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിരുന്നു, പുതിയ സിലബസ്‌ അനുസരിച്ചു നെഹ്‌റുവിനു പുസ്‌തകത്തില്‍ സ്ഥാനമില്ല. രാജസ്ഥാൻ ബോര്‍ഡ്‌ ഓഫ്‌ സെക്കന്‍ഡറി എജ്യൂക്കേഷന്‍ പുറത്തിറക്കിയ പുസ്‌തകമാണു വിവാദം സൃഷ്‌ടിച്ചത്‌.

English summary
In a clear case of Islamophobia, a book published by Selina Publishers of Daryaganj, New Delhi has used the picture of a Mosque in one of the pictorials while explaining the sources of noise pollution.
Please Wait while comments are loading...