കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍; പ്രഖ്യാപനം കശ്മീരില്‍

Google Oneindia Malayalam News

ശ്രീനഗര്‍: കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാനം എന്ന പദവി തിരികെ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ഇതിന് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചതിന് പിന്നാലെ ആണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയേക്കാള്‍ വലുതല്ല മറ്റൊരു വിഷയവും എന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോണ്‍ഗ്രസ് തിരികെ കൊണ്ടുവരിക തന്നെ ചെയ്യും എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് എല്ലാ ശക്തിയും നല്‍കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് ഏകപക്ഷീയമായി

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് ഏകപക്ഷീയമായി

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്‍വലിക്കുകയായിരുന്നു. ഇതിന് എതിരെ പ്രതിപക്ഷ കക്ഷികള്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. അതേസമയം ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സായുധ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് അതേ റാലിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിച്ചു.

യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് എവിടെ

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് എവിടെ

കശ്മീര്‍ താഴ്വരയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ദിഗ് വിജയ്ം സിംഗിന്റെ പ്രസ്താവന. കേന്ദ്ര സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. പലരേയും കൊന്നു എന്ന് പറയുന്നുണ്ടെങ്കിലും അതിന് തെളിവുകളൊന്നുമില്ല. അവര്‍ ചെയ്യുന്നത് കള്ളം പ്രചരിപ്പിക്കുക മാത്രമാണ്.

ലുഡോ കളിച്ച് പ്രണയത്തിലായി; പാകിസ്താന്‍ യുവതിയെ ഇന്ത്യയിലെത്തിച്ച് ഒന്നിച്ച് താമസിപ്പിച്ച് യുവാവ്ലുഡോ കളിച്ച് പ്രണയത്തിലായി; പാകിസ്താന്‍ യുവതിയെ ഇന്ത്യയിലെത്തിച്ച് ഒന്നിച്ച് താമസിപ്പിച്ച് യുവാവ്

ഭാരത് ജോഡോ യാത്ര കശ്മീരില്‍

ഭാരത് ജോഡോ യാത്ര കശ്മീരില്‍

കേന്ദ്ര സര്‍ക്കാരിന്റെ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാ പൗരന്മാരോടുംഅഭ്യര്‍ത്ഥിക്കുന്നതായും ദിഗ് വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച രാവിലെ 7 മണിക്ക് സാംബയിലെ വിജയ്പൂരില്‍ നിന്ന് ജമ്മു-പത്താന്‍കോട്ട് ഹൈവേയിലൂടെ ആരംഭിച്ച ഭാരത് ജോഡോ യാത്രക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. അതേസമയം രാഹുലിന്റെ യാത്രയും റിപ്പബ്ലിക് ദിനവും കണക്കിലെടുത്ത് ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി.

യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍

യാത്ര സമാപനത്തിലേക്ക്

യാത്ര സമാപനത്തിലേക്ക്

കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് സമാപന പ്രദേശമായ കശ്മീരില്‍ എത്തിയിരിക്കുന്നത്. 2022 സെപ്തംബറില്‍ ആരംഭിച്ച യാത്ര ജനുവരി 30 ന് ആണ് അവസാനിക്കുന്നത്. ജനുവരി 30-ന് ശ്രീനഗറിലെ പി സി സി ഓഫീസ് അങ്കണത്തില്‍ രാഹുല്‍ ഗാന്ധി ദേശീയപതാക ഉയര്‍ത്തും. ഈ സമയം രാജ്യമെങ്ങും ദേശീയ പതാക ഉയര്‍ത്താനാണ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുന്നത്.

English summary
if Congress comes to power, it will bring back special status of Jammu and Kashmir says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X