കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബിൽ; മതേതരത്വത്തിന് തിരിച്ചടിയെന്ന് ‍ഡിഎംകെ എംപി ടി ശിവ!

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്ത്യയുടെ മതേതരത്വത്തിന് തിരിച്ചടിാകുമെന്ന് ഡിഎംകെ എംപി ടി ശിവ. രാജ്യസഭയിൽ ബില്ലുമാി ചർച്ച നടക്കുന്നതിനിടയിലാണ് ടി ശിവയുടെ പരാമർശം. രാജ്യത്തെ എല്ലാ ജനങ്ങളെയും ഒരേ തരത്തിൽ കാണുക എന്നതാണ് ബിജെപിയുടെ ഉത്തരവാദിത്തം. അല്ലാതെ ഒരു വിഭാഗം ആളുകളെ മാറ്റി നിർത്തുകയല്ല വേണ്ടതെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

ലോക്സഭയിൽ പാസായ ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് വൻ ചർച്ചയാണ് രാജ്യസഭയിൽ നടക്കുന്നത്. അമിത് ഷാ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചതിന് ശേഷം ആറ് മണിക്കൂർ നീണ്ട ചർച്ചയാണ് ബില്ലിൻമേൽ നടക്കുന്നത്. ബില്ലിന് 12 ഭേദഗതികളുമായി കോൺഗ്രസും നാല് ഭേദഗതികളുമായി ഇടതുപക്ഷവും രംഗത്ത് വന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

T Siva

പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന ശിലയ്‌ക്കേറ്റ ആഘാതമാണെന്നും ഭരണഘടനയുടെ ധാർമിക പരിശോധനയിൽ പരാജയപ്പെട്ട ബില്ലാണ് ഇതെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. ബിൽ ചരിത്ര പരമെന്ന് അമിത് ഷാ. ബിൽ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും പ്രതിപക്ഷം രാജ്യത്ത് ഭീതി പരത്താൻ ശ്രമിക്കുന്നുവെന്ന് അമിത് ഷാ
അറിയിച്ചു. ഇന്ത്യ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമ്പോൾ പാകിസ്താൻ അവരെ വേട്ടയാടുകയാണെന്നും ബിജെപി പറഞ്ഞു.

English summary
If this Bill is passed, it will be a blow to our secularism says DMK MP T Siva in rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X