പരാതിയില്‍ പരിഹാരം വേണമെങ്കില്‍ തുണിയഴിച്ച് മാറിടം കാണിക്കണം: യുവതിയോട് യുപി പൊലീസിന്റെ ക്രൂരത
കാണ്‍പൂർ: പരാതി നല്‍കാനെത്തിയ യുവതിയോട് ക്രൂരമായി പെരുമാറി യുപി പൊലീസ്. പരാതിയില്‍ നടപടി എടുക്കണമെങ്കില്‍ വസ്ത്രം ഊരി മാറിടം കാണിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെന്നാണ് ദേശീയ മാധ്യമമായ ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നത്. കാണ്‍പൂർ ജില്ല ആസ്ഥാനത്ത് നിന്നും നൂറ് കിലോമീറ്റർ അകലെ താമസിക്കുന്ന യുവതിക്കാണ് പൊലീസില്‍ നിന്നും ദുരഃനുഭവം ഉണ്ടായത്.
സംഭവം വലിയ വിവാദമയതോടെ ജില്ലയിലെ ബിൽഹൗർ ഏരിയയിലെ ഒരു പോലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന മഹേന്ദ്ര സിംഗ് എന്ന പോലീസുകാരനെ സസ്‌പെൻഡ് ചെയ്യുകയും ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വൃത്തങ്ങൾ ചൊവ്വാഴ്ച പറഞ്ഞു. കുടുംബ വഴക്കുമായി ബന്ധപ്പെട്ട് പോലീസിനെ സമീപിച്ച യുവതി, ഞായറാഴ്ച അർദ്ധരാത്രിയോടെ പോലീസ് തന്നെ വിളിച്ച് വീഡിയോ കോൾ ചെയ്യാമെന്നും താൻ പറയുന്നത് പോലെ ചെയ്യേണ്ടിവരുമെന്നും പറഞ്ഞതായി പരാതിയിൽ പറയുന്നു.

പരാതി പരിഹരിക്കപ്പെടണമെങ്കിൽ 'വസ്ത്രം ഊരി' 'മാറിടം' കാണിക്കണമെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. ''ഞാൻ നിന്നെ ഒരു വീഡിയോ കോൾ ചെയ്യാൻ പോവുകയാണ്.....നീ നിൻറെ മാറിടം കാണിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.... അതിന് ശേഷം നിങ്ങളുടെ പരാതി ഞാൻ ഉടൻ പരിഹരിക്കും,'' പരാതിക്കാരിയായ സ്ത്രീയോട് പോലീസ് പറഞ്ഞു. .
പരാതിയുമായി ബന്ധപ്പെട്ട് പോലീസ് തന്നെ സമീപിച്ചപ്പോൾ അനുചിതമായി സ്പർശിച്ചതായും യുവതി ആരോപിച്ചു. സംഭവത്തില്‍ പോലീസിനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച കാൺപൂരിൽ പറഞ്ഞു. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു മുതിർന്ന പോലീസുകാരനെ പോലീസ് യൂണിഫോം ധരിച്ച ഒരു സ്ത്രീയുമായി (പോലീസുകാരിയല്ല) കറങ്ങുന്നത് കണ്ടതിനെത്തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു നടപടി.












Click it and Unblock the Notifications