Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫോളോവേഴ്സിനെ കൂട്ടണം'; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ഫോളോവേ‌ഴ്സിന്റെ എണ്ണം കൂട്ടാൻ , ഭാര്യയുടെ കുളിമുറി ദൃശ്യം തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച സന്ദീപ് എന്ന യുവാവിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഭാര്യയുടെ പരാതിയിലാണ് നടപടി.

ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോ‌ളിനിടെയാണ് യുവാവ് പകർത്തിയത്. ഈ വീഡിയോ പിന്നീട് ഫെയ്സ്ബുക്കിൽ ഷെയര്‍ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സന്ദീപ് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഫോളോവേഴ്സ് കുറയുന്നതിൽ നിരാശനായിരുന്ന ഇയാൾ ഫോളോവേഴ്സിനെ കൂട്ടാൻ കണ്ടെത്തിയ മാർഗമാണ് വിഡീയോക്ക് പുറകിലെ കാരണം.

up

സോഷ്യല്‍ മീഡിയയില്‍ അഡിക്ടായ യുവാവ് ഫെയ്സ്ബുക്കിൽ കൂടുതൽ ഫോ‌ളോവേഴ്സിനെ കണ്ടെത്തുന്നതിനായി പല വഴികളും നോക്കിയങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് ഇയാള്‍ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചതെന്ന് പോലീസ് പറഞ്ഞു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോയെ യുവതി വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിനെ വിളിച്ചു. എന്നാല്‍ സന്ദീപ് വീഡിയോ നീക്കം ചെയ്തില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഭാര്യയുടെ ആവശ്യം സന്ദീപ് ചെവിക്കൊണ്ടില്ല. ഇതിനികം വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു.

സന്ദീപും യുവതിയും തമ്മിലുള്ള വിവാഹം മൂന്ന് വര്‍ഷം മുമ്പാണ് കഴിഞ്ഞത്. ആ സമയത്ത് സന്ദീപ് ഡൽഹിയിലായിരുന്നു. ജോലി ചെയ്തിരുന്നത്. ഇവിടെ
നിന്നും സന്ദീപ് ഒരിക്കൽ ഭാര്യയെ വിഡിയോ കോ‌ൾ ചെയ്ത സമയത്ത് അവർ കുളിക്കുകയായിരുന്നു. വീഡിയോ കോ‌ൾ ഓണായിരുന്നതിനാൽ സന്ദീപ് ഭാര്യ കുളിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് തന്‍റെ മൊബൈല്‍ ഫോണിൽ സൂക്ഷിച്ചു.‌ ഇത് യുവതി അറിഞ്ഞിരുന്നില്ല.

ഭാര്യ പരാതി നൽകിയെന്ന് അറിഞ്ഞതോടെ സന്ദീപ് വീഡിയോ ഡിലീറ്റ് ചെയ്തു, കേസാകുമെന്ന് ഉറപ്പായതോടെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാല്‍ വീഡിയോ നിരവധി ആളുകള്‍ കണ്ടതായും ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടാകുമെന്നുമാണ് പോലീസിന്റെ നിഗമനം സം‌ഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് സൂപ്രണ്ട് റൺവിജയ് സിങ് വ്യക്തമാക്കി. ഭാര്യയുടെയും ഭർത്താവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് നടന്ന മറ്റൊരു സംഭവത്തിൽ ലഖിംപുര്‍ ഖേരിയില്‍ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തതും വലിയ വാർത്തയായിരുന്നു. രാതാസിയ സ്വദേശിയും കര്‍ഷകനുമായ സഞ്ജയ് കുമാറാ(30)ണ് ഭാര്യ വന്ദന(26)യുടെ മൂക്ക് കടിച്ചെടുത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വന്ദന കഴിഞ്ഞ ഒരുമാസമായി ധാക്കിയ ഗ്രാമത്തിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ഒരുമാസം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനായാണ് സഞ്ജയ് കുമാര്‍ കഴിഞ്ഞദിവസം വന്ദനയുടെ വീട്ടിലെത്തിയത്. എന്നാല്‍ യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. ഇതോടെ കുപിതനായ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയും മൂക്ക് കടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ കടിച്ചെടുത്ത മൂക്കിന്റെ കഷണവുമായി ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

സ്റ്റൈലിഷ് ലുക്കിൽ ഉണ്ണി മുകുന്ദൻ... ഇത് കിടിലമെന്ന് ആരാധകർ... കാണാം ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+