Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനങ്ങളില്‍ ഇനി പുതിയ അധ്യക്ഷന്‍മാര്‍; ഒരുങ്ങിയിറങ്ങി ബിജെപി

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണി നടത്തി ബി ജെ പി. തെലങ്കാനയില്‍ ബന്ദി സഞ്ജയ് കുമാറിന് പകരം എം പിയും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡിയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.

തെലങ്കാനയിലെ ആദ്യ ധനമന്ത്രിയും മുന്‍ ബി ആര്‍ എസ് നേതാവുമായ എം എല്‍ എ എറ്റെല രാജേന്ദറിനെയാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. 2021 ല്‍ ആണ് എറ്റെല രാജേന്ദര്‍ ബി ജെ പിയില്‍ എത്തുന്നത്.

bjp

അതേസമയം ടി ഡി പി സ്ഥാപകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ടി രാമറാവുവിന്റെ മകള്‍ ദഗ്ഗുബതി പുരന്ദേശ്വരിയെ ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷയായി തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സുനില്‍ ജാഖറിനെ ബി ജെ പി പഞ്ചാബ് സംസ്ഥാന അധ്യക്ഷനാക്കുകയും ചെയ്തിട്ടുണ്ട്.

ജാര്‍ഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രിയും നിലവില്‍ ജാര്‍ഖണ്ഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ബാബുലാല്‍ മറാണ്ടിയാണ് ബി ജെ പി ജാര്‍ഖണ്ഡ് അധ്യക്ഷന്‍. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് ഐക്യ ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡിയെ ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുത്തു.

നിലവില്‍ പുനസംഘടന നടന്നിരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം കൂടി 69 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. പഞ്ചാബ് (13), തെലങ്കാന (17), ആന്ധ്രാപ്രദേശ് (25), ജാര്‍ഖണ്ഡ് (14) എന്നിങ്ങനെയാണിത്. ഇതോടൊപ്പം ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കും. ഈ പശ്ചാത്തലത്തിലാണ് ബി ജെ പിയുടെ പാര്‍ട്ടി പുനസംഘടന.

അതേസമയം വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ തെലങ്കാനയിലെ മുന്‍ ബി ജെ പി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ ഉള്‍പ്പെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ബി ജെ പി എല്ലാ സംസ്ഥാന പ്രസിഡന്റുമാരുടെയും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലക്കാരുടെയും യോഗം ജൂലൈ 7 ന് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+