Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പ്രതിസന്ധിയിൽ രാജ്യം മുന്‍ഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്ക്: പ്രധാനമന്ത്രി

ദില്ലി; മഹാമാരി സമയത്ത് 80 കോടി ഇന്ത്യക്കാർക്കു സൗജന്യ റേഷൻ ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കഴിഞ്ഞ 100 വർഷത്തിനിടയിൽ മാനവരാശി നേരിട്ട ഏറ്റവും വലിയ ദുരന്തമാണെന്നും വെല്ലുവിളിക്കെതിരെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഗരീബ് കല്യാൺ അന്ന യോജന ഗുണഭോക്താക്കളുമായുള്ള വിഡിയോ സംവാദത്തിൽ സംസാരിക്കുകയായിരുന്നു മോദി.

അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

narendra-modi36-1601092860-

ആദ്യ ദിവസം മുതല്‍ തന്നെ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും ഭക്ഷണത്തിലും തൊഴിലിലും ശ്രദ്ധ ചെലുത്തി. 80 കോടിയിലധികം പൗരന്മാര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നു. മാത്രമല്ല 8 കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക സിലിന്‍ഡര്‍ ലഭിച്ചു. 20 കോടിയിലധികം സ്ത്രീകളുടെ ജന്‍-ധന്‍ അക്കൗണ്ടുകളിലേക്ക് 30,000 കോടി രൂപ നേരിട്ട് കൈമാറി. ആയിരക്കണക്കിന് കോടി രൂപ തൊഴിലാളികളുടെയും കര്‍ഷകരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറി. ഓഗസ്റ്റ് 9ന് ഏകദേശം 10-11 കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി ആയിരക്കണക്കിന് കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരള സാരിയില്‍ നാടന്‍ സുന്ദരിയായി നടി ലെന; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ചെറുകിട, സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ സഹായം ലഭ്യമാക്കി. അതിനാല്‍, അവയുടെ പ്രവര്‍ത്തനം തുടരുന്നതിനും ഓഹരി ഉടമകള്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കുന്നതിനും സഹായിച്ചു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, ന്യായമായ വാടകയ്ക്കുള്ള പദ്ധതി, പ്രധാനമന്ത്രി സ്വനിധി വഴി താങ്ങാവുന്നതും സുഗമവുമായ വായ്പ, അടിസ്ഥാനസൗകര്യ പദ്ധതികള്‍ എന്നിവ തൊഴിലാളി വര്‍ഗത്തെ വളരെയധികം സഹായിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഉത്സവ വേളകളില്‍ കൊറോണയെക്കുറിച്ച് മറന്നുപോകരുതെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും കുത്തിവയ്പ്പ് കൂടുതല്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+