ബിജെപി ചരിത്ര വിജയം നേടിയോ !!തോറ്റെങ്കിലും മീരാകുമാർ മറികടന്നത് അമ്പത് വർഷത്തെ ചരിത്രം!!!
ഇതുവരെ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പകുതിയിലേറെ രാഷ്ട്രപതിമാര്‍ക്കും ലഭിച്ചതിനെക്കാള്‍ കുറഞ്ഞ വോട്ടുവിഹിതമാണിത് ഇത്തവണ ബിജെപിക്ക് ലഭിച്ചത്
ദില്ലി: രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രപതി സ്ഥാനാർഥിയായി രാംനാഥ് കേവിന്ദിന് രാഷ്ട്രപതി ഭവനിലെത്തുമ്പോൾ പരാജയത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയത് പ്രതിപക്ഷ സ്ഥാനാർഥിയായ മീരാകുമാറാണ്. രാംനാഥ് കേവിന്ദിനെപ്പോലെ ചരിത്രത്തിൽ ഇടംനേടാൻ മുൻസ്പീക്കറിനു കഴിഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ഏറ്റവും കൂടുതൽ വേട്ട് നേടിയെന്ന റെക്കോർഡും മീരാകുമാർ നേടിയെടുത്തു. 3.67 ലക്ഷം മൂല്യമുളള ഇലക്ട്രറല്‍ വോട്ടുകളാണ് മീരാകുമാര്‍ നേടിയത്.

അമ്പത് വർഷത്തെ റെക്കോർഡ് മറികടന്നു
1967 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സാക്കിര്‍ ഹൂസൈനെതിരെ മത്സരിച്ച മുന്‍ സുപ്രീം കോടതിചീഫ് ജസ്റ്റിസ് സുബ്ബറാവുവിനായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരുന്നത്. 3.63 ലക്ഷം മൂല്യമുളള ഇലക്ട്രറല്‍ വോട്ടുകളാണ് അദ്ദേഹം നേടിയത്. അമ്പത് വര്‍ഷമായി തകര്‍ക്കാനാകാത്ത ഈ റെക്കോര്‍ടാണ് മീരാ കുമാര്‍ തകര്‍ത്തത്.

വിജയത്തിലു ബിജെപിക്ക് തിരിച്ചടി
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം നേടാൻ കഴിഞ്ഞില്ല. ഇതുവരെ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പകുതിയിലേറെ രാഷ്ട്രപതിമാര്‍ക്കും ലഭിച്ചതിനെക്കാള്‍ കുറഞ്ഞ വോട്ടുവിഹിതമാണിത് ഇത്തവണ രാംനാഥ് കേവിന്ദിന് ലഭിച്ചത്. ചരിത്രവിജയം എന്ന ബിജെപിയുടെ അവകാശത്തിനേറ്റ തിരിച്ചടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം.70 ശതമാനത്തിലേറെ വോട്ടുകള്‍ നേടി കോവിന്ദ് വിജയിക്കുമെന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും കണക്കുകൂട്ടലുകള്‍ക്ക് കനത്ത തിരിച്ചടികൂടിയായി മീരാകുമാറിന്റെ വോട്ടു വിഹിതം. പരാജയത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശ്വാസം നല്‍കുന്നതാണിതെന്നുറപ്പ്.

ജസ്റ്റിസ് റാവുന്റെ റെക്കോഡ് മറികടക്കാനായില്ല
1967 ൽ ജസ്റ്റിസ് സുബ്ബറാവു നേടിയ 43 ശതമാനം വോട്ടു വിഹിതമാണ്. എന്നാൽ അത് ഖണ്ഡിക്കാൻ മീരാകുമാറിനായിട്ടില്ല. മൊത്തം വോട്ടുകളില്‍ 34 ശതമാനം വോട്ടുകൾ മാത്രമേ ഇവർക്ക് നേടാൻ സാധിച്ചിട്ടുള്ളൂ.

തോൽവി പ്രതീക്ഷിച്ചിരുന്നു
വിജയിക്കില്ലെന്നു പൂർണ വിശ്വാസത്തോടെയാണ് മീര കുമാറിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർതിയായി മത്സരിപ്പിച്ചത്. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും നയങ്ങളോടുളള എതിര്‍പ്പാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ചതും മീരാകുമാറിന്റെ സ്ഥാനാര്‍ത്ഥിത്തത്തിലേക്ക് നയിച്ചതും.

മീരാകുമാറിന്റെ പരാജയത്തിനു പിന്നിൽ
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യം രൂപപ്പെടുത്തിയെടുത്തുവെങ്കിലും സ്വന്തം വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ഉറപ്പിക്കാനായില്ല. ഒമ്പത് സംസ്ഥാനങ്ങളില്‍ മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി.

ബിജെപിയിൽ നിന്നു വോട്ട് ലഭിച്ചു
കോൺഗ്രസ് പ്രവർത്തകർ കൂറുമാറിയെങ്കിലും രാജസ്ഥാനിൽ പ്രതിപക്ഷത്തിന് അധികം വേട്ട് ലഭിച്ചതാണ് മറ്റെരു അത്ഭുതപ്പെടുന്ന ഘടകം. 24 വോട്ടുകള്‍ പ്രതീക്ഷിച്ച രാജസ്ഥാനില്‍ നിന്ന് മീരാകുമാറിന് 34 വോട്ടുകള്‍ ലഭിച്ചു. 6 ബിജെപി എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതായി കോണ്‍ഗ്രസ് അവകാശപ്പെട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications