കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പണക്കൊഴുപ്പില്‍ വേണ്ട: 20, 000നു മുകളിലുള്ള ചെലവുകള്‍ ബാങ്ക് വഴി

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടേതാണ് അറിയിപ്പ്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ പാലിക്കേണ്ട കര്‍ശന നിര്‍ദേശങ്ങളും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് വേണ്ടി വരുന്ന 20, 000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ചെലവുകളും ബാങ്ക് അക്കൗണ്ട് വഴി നടത്തണമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി അറിയിച്ചു.

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. കള്ളപ്പണം തടയുന്നതിനായി ശക്തമായ സംവിധാനം കൊണ്ടുവരുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണ്ണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

 ബാങ്ക് വഴി മാത്രം

ബാങ്ക് വഴി മാത്രം

തിരഞ്ഞെടുപ്പിന്റെ ചെലവിലേക്ക് ആവശ്യമായി വരുന്ന 20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പണമിടപാടുകളും ബാങ്ക് വഴി നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശം. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയായിരിക്കണം ഇടപാടുകളെന്നും കമ്മീഷണര്‍ വ്യക്തമാക്കുന്നു. ഇതിന് പുറമേ തിരഞ്ഞെടുപ്പിന്റെ ചെലവുകള്‍ക്ക് വേണ്ടി സ്ഥാനാര്‍ത്ഥികളുടെ പേരില്‍ പ്രത്യേകം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങണമെന്നും നിര്‍ദേശമുണ്ട്.

തിരഞ്ഞെടുപ്പിന് മതമെന്തിന്

തിരഞ്ഞെടുപ്പിന് മതമെന്തിന്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാതി, മതം, വംശം, ഭാഷ എന്നിവ ഉപയോഗിച്ച് വോട്ടു ചോദിക്കരുതെന്ന സുപ്രീം കോടതി വിധി കര്‍ശനമായി നടപ്പാക്കുമെന്നും മതത്തിന്റെ പേരില്‍ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

പ്രചാരണത്തിന്

പ്രചാരണത്തിന്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ചെലവഴിയ്ക്കാവുന്ന തുകയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. 20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലുള്ള തുക മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശം.

ഗോവയിലും മണിപ്പൂരിലും

ഗോവയിലും മണിപ്പൂരിലും

മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് 20 ലക്ഷം രൂപ മാത്രമേ ചെലവഴിയ്ക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനര്‍ത്ഥികള്‍ക്ക് 28 ലക്ഷം രൂപ വരെ ഉപയോഗിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

നോട്ട് നിരോധനം

നോട്ട് നിരോധനം

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തോടെ പാര്‍ട്ടികള്‍ക്ക് സ്വീകരികയ്ക്കുന്ന 20,000ന് മുകളിലുള്ള സംഭാവനകള്‍ ചെക്ക് മുഖേനയോ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖേനയോ ആവണമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞടുപ്പ് ചിലവിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സൈനികര്‍ക്കും വോട്ട്

സൈനികര്‍ക്കും വോട്ട്

രാജ്യത്ത് അര്‍ധസൈനിക വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഇലക്ട്രോണിക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കും. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിലാണ് ഇതിനുള്ള സംവിധാനമൊരുക്കുക.

English summary
a major step, the Election Commission of India on Wednesday announced that candidates fighting for Assembly seats in the upcoming polls in five states will have to make payments above Rs 20,000 through cheques.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X