കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ ഇന്ന് സമവായ നീക്കങ്ങള്‍, സസ്‌പെന്‍ഷനില്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ നീക്കം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ ഇന്ന് നടക്കാന്‍ പോകുന്നത് ചൂടേറിയ ചര്‍ച്ചകള്‍. രാജ്യസഭ പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷനെ തുടര്‍ന്ന് തുടര്‍ച്ചയായി തടസ്സപ്പെടുന്നതില്‍ ചെയര്‍മാന്‍ വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം ആശങ്കയറിയിച്ചിരുന്നു. സര്‍ക്കാരും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പിന്നാമ്പുറ ചര്‍ച്ചകളും ഇതിന് പിന്നാലെ സജീവമാക്കിയിരുന്നു. രാജ്യസഭയില്‍ ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യാന്‍ പോകുന്നതും പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ തന്നെയാവും. അതേസമയം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

1

ലോക്‌സഭയില്‍ ഇന്ന് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കണ്‍സോളിഡേറ്റഡ് ഫണ്ടിന്റെ തുകയുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കൊണ്ടുവരും. ഇത് എളുപ്പത്തില്‍ പാസാക്കുമെന്ന് ഉറപ്പാണ്. അതോടാപ്പം ആഗോള താപനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളും നടക്കും. അതേസമയം അന്താരാഷ്ട്ര തലത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത് അടക്കമുള്ള വിഷയങ്ങളില്‍ നേരത്തെ പ്രതിപക്ഷം മോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കാര്‍ബണ്‍ ഒമിഷന്‍ അത്ര പെട്ടെന്ന് സാധ്യമാകില്ലെന്നാണ് മോദി ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട്. അതിന് ഇനിയും സമയം വേണമെന്നാണ് അദ്ദേഹം സ്വീകരിച്ച നിലപാട്.

രാജ്യസഭയില്‍ ഇന്ന് മധ്യസ്ഥ ശ്രമങ്ങള്‍ അനുവദിക്കുന്ന ബില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അവതരിപ്പിക്കും. വാണിജ്യ മേഖലയിലുള്ള തര്‍ക്കങ്ങള്‍ക്കും, ഓണ്‍ലൈന്‍ മീഡിയേഷന്‍ എളുപ്പത്തിലാക്കാനും ചെലവ് കുറഞ്ഞ കാര്യമായിട്ടും ഇതിനെ മാറ്റാനുമാണ് ഈ ബില്‍ കൊണ്ടുവരിക. അതേസമയം ഒമൈക്രോണ്‍ രാജ്യത്താകെ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയില്‍ അക്കാര്യവും ചര്‍ച്ച ചെയ്യും. പല സംസ്ഥാനങ്ങളും ഇതിനോടകം തന്നെ ആശങ്കയറിയിച്ചതാണ് ഇക്കാര്യത്തില്‍. നാര്‍ക്കോട്ടിക്‌സ് നിയമത്തിലെ ഭേദഗതിക്കായുള്ള ബില്‍ ഇന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ കൊണ്ടുവരും.

Recommended Video

cmsvideo
മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam

English summary
in parliament today: opposition parties suspension will be the main debate issue in rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X