Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; 12ാം സൈനിക കമാന്‍ഡര്‍ തല ചര്‍ച്ച ശനിയാഴ്ച

ശ്രീനഗര്‍: ലഡാക്ക് അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉന്നത തല സൈനിക കമാന്‍ഡര്‍ ചര്‍ച്ച ശനിയാഴ്ച നടക്കും. 12ആമത് ചര്‍ച്ചയാണ് നാളെ രാവിലെ 10.30ന് ഓടെ ആരംഭിക്കുക. ഗോഗ്ര ഹൈറ്റ്‌സില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ സൈനിക വുൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയന്ത്രണ രേഖയിലെ മോള്‍ഡോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ 14 മാസത്തോളം നീണ്ടു നില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്യും. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതയൊന്നും ഉണ്ടായിരുന്നില്ല. സേനകളെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തുല്യത പാലിക്കണമെന്ന ആവശ്യമാണ് ഇന്ത്യ പ്രധാനമായും ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കുക.

china

അതിര്‍ത്തി തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് ജൂലായ് 14ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശ്ങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചര്‍ച്ച നടത്തിയിരുന്നു. അന്നത്തെ കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കിയത്. കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്ന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ പരസ്പരം സംസാരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+