• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ-ചൈന സംഘർഷം; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി, പ്രകോപനം തുടർന്ന് ചൈന

Google Oneindia Malayalam News

ദില്ലി; ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം കൂടിക്കാഴ്ച നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണർ ദില്ലിയിലെത്തി ഏറ്റവും പുതിയ സ്ഥിതി വിവരങ്ങൾ അധികൃതരെ അറിയിച്ചു.

പാംഗോങ്ങ് തടാക തീരത്താണ് ചൈനീസ് സൈന്യം പ്രകോപരമായ നീക്കങ്ങൾ നടത്തിയത്. ഓഗസ്റ്റ് 29 നും 30 നും ഇടയിൽ രാത്രിയാണ് ചൈനയുടെ കടന്നുകയറ്റ നീക്കം ഉണ്ടായതെന്നും എന്നാൽ ഇത് ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക തല ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ചൈന പ്രകോപനം സൃഷ്ടിച്ചത്. ചൈന സംഭാഷണത്തിലൂടെ സമാധാനം നിലനിർത്താനാണ് ആഗ്രഹക്കുന്നതെന്നും അതേസമയം രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും സൈന്യം വ്യക്തമാക്കി.

പ്രശ്ന പരിഹാരത്തിനായി ചുഷുൽ താഴ്വരയിലാണ് ബ്രിഗേഡിയർ-കമാന്റർ തല ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം ചൈന പ്രകോപനം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ചൈന അതിർത്തിയിൽ ജെ 20 യുദ്ധ വിമാനങ്ങൾ വിന്യസിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

അതിനിടെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ പ്രകോപനവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ വിദേശ സുരക്ഷാ നയം ഒരു ചൈനീസ് ഉൽപ്പന്നം വിശ്വസനീയമല്ലാത്തതും ആശ്രയിക്കാനാവാത്തതുമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ചൈന അതിർത്തിയിൽ പ്രകോപനം തുടരുമ്പോഴും ആ യാഥാർത്ഥ്യം അംഗീകരിക്കാൻ എൻഡിഎ സർക്കാർ തയ്യാറാവുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജൈവീർ ഷെർജിൽ പറഞ്ഞു.

എല്ലാ ദിവസം അതിർത്തിയിൽ ചൈന നുഴഞ്ഞുകയറുകയാണ്. പാങഗോക്ക് തടാകം, ഗോർഗ, ഗാൽവൻ താഴ്വര, ലിപു തടാകം, ദോക് ല, നാകുല പാസ്. മാതൃരാജ്യത്തെ സംരക്ഷിക്കാൻ നമ്മുടെ സൈനികർ നിർഭയരായി അതിർത്തിയിൽ തുടരുകയാണ്. പക്ഷേ എപ്പോഴാണ് പ്രധാനമന്ത്രി ഇതിനോട് പ്രതികരിക്കുകയെന്ന കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ചോദിച്ചു.

ചൈനയോട് മോദി എപ്പോഴാണ് 'ചുവന്ന കണ്ണുകൾ' കാണിക്കുക?; ഇന്ത്യ-ചൈന സംഘർഷത്തിൽ കോൺഗ്രസ്ചൈനയോട് മോദി എപ്പോഴാണ് 'ചുവന്ന കണ്ണുകൾ' കാണിക്കുക?; ഇന്ത്യ-ചൈന സംഘർഷത്തിൽ കോൺഗ്രസ്

ചതിച്ചത് അയാൾ, നിമിഷയ്ക്ക് ഭർത്താവുമായി നല്ല ബന്ധമെന്ന് അമ്മ!! മോചനത്തിന് സർക്കാർ ഇടപെടണംചതിച്ചത് അയാൾ, നിമിഷയ്ക്ക് ഭർത്താവുമായി നല്ല ബന്ധമെന്ന് അമ്മ!! മോചനത്തിന് സർക്കാർ ഇടപെടണം

വന്‍ശക്തികളെല്ലാം തകര്‍ന്നു; പിടിച്ചുനിന്നത് ചൈന മാത്രം, ഇന്ത്യയും തളര്‍ന്നു... കണക്കുകള്‍ ഇങ്ങനെവന്‍ശക്തികളെല്ലാം തകര്‍ന്നു; പിടിച്ചുനിന്നത് ചൈന മാത്രം, ഇന്ത്യയും തളര്‍ന്നു... കണക്കുകള്‍ ഇങ്ങനെ

സുപ്രീം കോടതി ശിക്ഷയായ ഒരു രൂപ പിഴ അടക്കുമെന്ന് പ്രശാന്ത് ഭൂഷൺ, 'സത്യമേവ ജയതേ, ജനാധിപത്യം വാഴട്ടെ'!സുപ്രീം കോടതി ശിക്ഷയായ ഒരു രൂപ പിഴ അടക്കുമെന്ന് പ്രശാന്ത് ഭൂഷൺ, 'സത്യമേവ ജയതേ, ജനാധിപത്യം വാഴട്ടെ'!

English summary
India-China conflict; Prime Minister meeting with top officials ,China continues provocation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X