ഇന്ത്യ-ചൈന സംഘര്‍ഷം; രാജ്‌നാഥ് സിംഗ് വീണ്ടും സൈനിക മേധാവികളെ കാണുന്നു
ദില്ലി: ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും രാജ്‌നാഥ് സിംഗ് സൈനിക മേധാവിമാരുമായി കൂടികാഴ്ച്ച നടത്തുന്നു.കരസേന, നാവിക സേന, വ്യോമസേന മേധാവികളുമായാണ് കൂടികാഴ്ച്ച നടത്തുന്നു. ഒപ്പം ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 20 സൈനികരുടെ കുടുംബങ്ങള്‍ക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനവും അറിയിച്ചു.
സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടത് വേദനാജനകമാണെന്നും അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ സഹനവും ധൈര്യവും രാജ്യം ഒരിക്കലും മറക്കില്ല. ജീവന്‍ വെടിഞ്ഞ സൈനികരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. ദുര്‍ഘട്ട നിമിഷങ്ങളില്‍ ചൈനയുമായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.' രാജ്‌നാഥ് സിംഗ് പറഞ്ഞു. നിലവിലെ സ്ഥിതി വിദേശ കാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും നേരത്തെ രാജ്‌നാഥ് സിംഗ് സംസാരിച്ചിരുന്നു.

Recommended Video
നേരത്തെ മൂന്ന് സൈനിക മേധാവിമാരുമായും സിഡിഎസ് ബിപിന്‍ റാവത്തുമായും കൂടികാഴ്ച്ച നടത്തിയ ശേഷം രാജ്‌നാഥ് സിംഗ് സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും രാജ്‌നാഥ് സിംഗ് സൈനിക മേധാവിമാരുമായി കൂടികാഴ്ച്ച നടത്തുന്നത്.
ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടിലിന് പിന്നാലെ രാത്രി വൈകി പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത്ഷാ, രാജ്‌നാഥ് സിംഗ്, വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, കരസേന മേധാവി എംഎം നരവരനെ എന്നിവരാണ് യോഗം ചേര്‍ന്നത്. രാത്രി 10 മണിയോടെയാണ് മുതിര്‍ന്ന മന്ത്രിമാരും സൈനിക മേധാവികളും പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.
അതിര്‍ത്തിയില്‍ ഏറെ നാളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. ചൈനീസ് പട്ടാളത്തിന്റെ പ്രകോപനമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിര്‍ത്തിയില്‍ അതിക്രമിച്ചെത്തിയ ചൈനയെ ഇന്ത്യന്‍ സൈന്യം ഇടപെട്ട് തടയുകയായിരുന്നു. സംഘര്‍ഷത്തില്‍ കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയേക്കാള്‍ കനത്ത ആള്‍നാശമാണ് സംഘര്‍ഷത്തില്‍ ചൈനക്ക് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications