കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയും തിരിച്ചടിയും മാത്രം; അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തി ഇന്ത്യയും ചൈനയും

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് വഷളായ ഇന്ത്യ-ചൈന ബന്ധം പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ വീണ്ടും ചര്‍ച്ച നടത്തി. ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്ന വേളയിലാണ് ചര്‍ച്ചകള്‍ ശക്തമായത്. വ്യാപാര ബന്ധത്തില്‍ അടക്കം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിള്ളല്‍ വീണിരിക്കുകയാണ്. ചൈനീസ് കമ്പനികള്‍ ഇന്ത്യയിലുള്ള അവരുടെ ഫ്രാഞ്ചൈസി ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആരോപണം. ഷവോമി അടക്കമുള്ള കമ്പനികളില്‍ നിന്ന് ഇത്തരത്തിലുള്ള പണവും പിടിച്ചെടുത്തിരുന്നു. ബന്ധം വീണ്ടും വഷളായ സാഹചര്യത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും വിദേശ കാര്യ മന്ത്രാലയങ്ങള്‍ തമ്മിലാണ് ചര്‍ച്ചകള്‍ നടത്തിയത്.

ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

1

ലഡാക്കിലെ ഇന്തോ-ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനാണ് ചര്‍ച്ചകള്‍ നടന്നത്. വിദേശകാര്യ മന്ത്രാലയങ്ങളും വഴിയും, സൈനിക തലത്തിലുമുള്ള ചര്‍ച്ചകളാണ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്തത്. 2020 മെയ് മുതല്‍ ലഡാക്ക് അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ കലുഷിതമാണ്. രണ്ടര മാസങ്ങള്‍ക്ക് മുമ്പാണ് അവസാനമായി സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. പ്രകോപനം ഒഴിവാക്കാനും, സൈനിക മുന്നേറ്റം പാടില്ലെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇത് 24ാം റൗണ്ട് ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും, ചൈനീസ് വിദേശകാര്യ മ്ര്രന്തലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഹോങ് ലിയാംഗും തമ്മിലായിരുന്നു ചര്‍ച്ച. കിഴക്കന്‍ ലഡാക്കിലെ പശ്ചിമ സെക്ടറിലെ തല്‍സ്ഥിതിയെ കുറിച്ചാണ് ഇരു രാജ്യങ്ങളും നിലപാട് അറിയിച്ചത്.

ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ തുടരാനും, ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് തീരുമാനിച്ചതെന്ന് വിദേശ കാര്യമന്ത്രാലയം പറയുന്നു. നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും, സാഹചര്യങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവന്ന്, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തണമെന്നുമാണ് ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നത്. സൈന്യത്തിലെ സീനിയര്‍ കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ വളരെ വേഗത്തില്‍ നടത്താനാണ് തീരുമാനം. ഇതില്‍ സൈന്യത്തെ പ്രകോപനത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും, വെടിനിര്‍ത്തല്‍ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ പരിഹരിക്കാനും തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

നിലവിലെ അതിര്‍ത്തി കരാറുകള്‍ പാലിക്കാന്‍ തയ്യാറാവണമെന്നാണ് ഇന്ത്യയുടെ പക്ഷം. അതേസമയം ചൈന ആവശ്യപ്പെട്ടിരിക്കുന്നത് പരസ്പരവും, തുല്യവുമായ സുരക്ഷയാണ്. അതുകൊണ്ട് രണ്ട് രാജ്യങ്ങളും ഈ വിഷയത്തില്‍ വ്യത്യസ്ത രീതികളാണ് സ്വീകരിക്കുന്നത്. അതേസമയം ചൈനീസ് കമ്പനികള്‍ക്കായി സുതാര്യവും, വിവേചനവുമില്ലാത്ത വ്യവസായ അന്തരീക്ഷം ചൈനീസ് കമ്പനികള്‍ക്ക് ഒരുക്കണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവോ അടക്കമുള്ള കമ്പനികള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. വിവോയും സെഡ്ടിഇ, എന്നീ ടെക് കമ്പനികള്‍ കടുത്ത തട്ടിപ്പുകള്‍ നടത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.

ദിലീപും അഭിഭാഷകരും അങ്കമാലി കോടതിയില്‍ വെച്ചും ദൃശ്യങ്ങള്‍ കണ്ടു: മുന്‍ പ്രോസിക്യൂട്ടറുടെ മൊഴിദിലീപും അഭിഭാഷകരും അങ്കമാലി കോടതിയില്‍ വെച്ചും ദൃശ്യങ്ങള്‍ കണ്ടു: മുന്‍ പ്രോസിക്യൂട്ടറുടെ മൊഴി

Recommended Video

cmsvideo
സുരേഷ് ഗോപിയെ ചാണക സംഘി എന്ന് വിളിക്കരുത്: ഭീമന്‍ രഘു | #Politics | OneIndia Malayalam

English summary
india china hold border talks amid india's crackdown on chinese firms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X