ഇന്ത്യയിൽ ആശങ്ക ഉയർത്തി കൊവിഡ്; ഒറ്റദിവസം 80,092 കൊവിഡ് രോഗികൾ! ഇന്നലെ 970 മരണം
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ അതിരൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടിയിൽ 80,092 കേസുകളാണ റിപ്പോർട്ട് ചെയ്തത്. ലോകത്ത് ഒറ്റദിവസം 80,000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യ രാജ്യമായി ഇതോടെ ഇന്ത്യ മാറി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 36,21,245 ആയി. ഞായറാഴ്ച മാത്രം 970 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 64,580 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം 24,399 മരണങ്ങളാണ് നടന്നത്. രാജ്യത്തെ ആകെ മരണ നിരക്കിന്റെ 38 ശതമാനമാണിത്.
ആഗസ്റ്റിൽ രാജ്യത്ത് കൊവിഡ് കേസുകളുടെ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയിൽ 76,000 ത്തിന് മുകളിലായിരുന്ന പ്രതിദിന രോഗികളുടെ എണ്ണം. അതുപോലെ, തുടർച്ചയായി നാല് ദിവസം 1,000-ലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്ത്. മരണനിരക്കും ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച 1.7 ശതമാനമായിരുന്ന മരണ നിരക്കെങ്കിലും ഈ ആഴ്ച അത് 3.9 ആയിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 16,408 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇത് രണ്ടാം തവണയാണ് മഹാരാഷ്ട്രയിൽ കേസുകൾ 16,000 കടക്കുന്നത്. ഉത്തർപ്രദേശിൽ 6,233 കേസുകളും രാജസ്ഥാനിൽ 1,450 കേസുകളും, മധ്യപ്രദേശിൽ -1588, ഛത്തീസ്ഗഡ് 1471, ജമ്മുവിൽ -786 എന്നിങ്ങനെയാണ് കേസുകൾ. ഈ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
അതിനിടെ കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒരു നിർണായക നാഴികക്കല്ല് കൂടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,55,027 ടെസ്റ്റുകൾ നടത്തിയപ്പോൾ, പ്രതിദിനം 10 ലക്ഷത്തിലധികം സാമ്പിളുകൾ പരീക്ഷിക്കാനുള്ള ദേശീയ രോഗനിർണയ ശേഷി ഇന്ത്യ കൂടുതൽ ശക്തമാക്കി. ഇതോടെ ആകെ ടെസ്റ്റുകൾ 4.14 കോടി (4,14,61,636) കടന്നു.
പ്രതിദിനം ഒരു രാജ്യത്തിന് ദശലക്ഷം ജനസംഖ്യയിൽ 140 ടെസ്റ്റുകൾ ( ടെസ്റ്റ് പെർ മില്യൺ പെർ ഡേ ) ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഉപദേശിച്ചു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോകാരോഗ്യ സംഘടന മാർഗ നിർദേശ പ്രകാരമുള്ള ടെസ്റ്റുകളുടെ എണ്ണം കടന്നു.
ദേശീയ ലാബ് ശൃംഖലയുടെ സ്ഥിരമായ വിപുലീകരണവും ടെസ്റ്റിംഗ് നയം ഉറപ്പുവരുത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications