Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2,288 പുതിയ കൊവിഡ് കേസുകള്‍; 10 മരണം

ദില്ലി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2,288 പുതിയ കൊവിഡ് കേസുകളും വൈറസ് മൂലമുള്ള 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചൊവ്വാഴ്ച രാവിലെ അറിയിച്ചു . തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 28. 65 ശതമാനം കുറവാണ് രേഖപ്പെടുത്തിയ പുതിയ അണുബാധകള്‍. തിങ്കളാഴ്ച 3207 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ മാത്രം 799 കേസുകളും മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു .

തലസ്ഥാനത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 4.94 ശതമാനമായി കുറഞ്ഞുവെന്ന് ദില്ലി ആരോഗ്യ വകുപ്പ് തിങ്കളാഴ്ച വൈകുന്നേരം പങ്കിട്ട ഡാറ്റ പ്രകാരം പറയുന്നു. പ്രതിദിന കേസ് പോസിറ്റിവിറ്റി നിരക്ക് ഒരു ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത 0.95 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 0.47 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 0.79 ശതമാനമാണ് .

covid

ഇന്ത്യയില്‍ ഇപ്പോള്‍ 19,637 സജീവ കോവിഡ്-19 കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 766 പേര്‍ രോഗമുക്തി നേടിയിരുന്നു. മൊത്തം കേസുകളുടെ 0.05 ശതമാനമാണ് സജീവ കേസുകള്‍. അതേ സമയം, ഇന്ത്യയില്‍ ആകെ കൊവിഡ്-19 മരണങ്ങള്‍ 5, 24, 103 ആയി ഉയര്‍ന്നു .

അതേസമയം, കോവിഡ് - 19 പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷം, ഇന്ത്യയിലുടനീളം 84,15,14,701 സാമ്പിളുകള്‍ പരിശോധിച്ചു . 2021 ജനുവരി 16-ന് ഇന്ത്യയില്‍ ആരംഭിച്ച രാജ്യവ്യാപകമായ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ശക്തി പ്രാപിച്ചുവരികയാണ്. ഇതുവരെ രാജ്യത്ത് 190.50 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിക്കഴിഞ്ഞു . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,90,912 ഡോസ് കോവിഡ്-19 വാക്‌സിന്‍ രാജ്യത്ത് നല്‍കി .

അതേസമയം, 12-14 വയസ്സിനിടയിലുള്ള മൂന്ന് കോടിയിലധികം കുട്ടികള്‍ക്ക് കോവിഡ് - 19 വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചൊവ്വാഴ്ച അറിയിച്ചു . 1214 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കുള്ള കുത്തിവയ്പ്പ് 2022 മാര്‍ച്ച് 16 - ന് ആരംഭിച്ചു, ബയോളജിക്കല്‍ ഇയുടെ ഇന്‍ട്രാമുസ്‌കുലര്‍ വാക്സിന്‍ കോര്‍ബെവാക്സ് 28 ദിവസത്തെ ഇടവേളയില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+