അടുത്ത രാഷ്ട്രപതിയാര്; വെങ്കയ്യ നായിഡുവോ? ചര്‍ച്ചകള്‍ക്ക് തുടക്കം, പ്രതിപക്ഷത്തിന്റെ സാധ്യതയെന്ത്
ദില്ലി: രാജ്യത്ത് വീണ്ടും രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ക്ക് തുടക്കമാവുന്നു. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനറെയും വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡുവിന്റെ ഭരണകാലാവധി അടുത്തവര്‍ഷം ജുലൈ, ഓഗസ്റ്റ് മാസങ്ങളോടെ പൂര്‍ത്തിയാവും. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ മുന്‍കൂട്ടി തന്നെ തീരുമാനങ്ങള്‍ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത രാഷ്ട്രപതിയായി ആര് വരുമെന്ന കണക്ക് കൂട്ടല്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലോക്സഭയിലും സംസ്ഥാനങ്ങളിലും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ബിജെപി ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് എളുപ്പത്തില്‍ വിജയിച്ച് കയറാന്‍ സാധിക്കും. ജയം ഉറപ്പില്ലെങ്കിലും മറുവശത്ത് ജനകീയനായ വ്യക്തികളെ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനത്ത് മത്സരിപ്പിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക.

നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് ഒരു സാധ്യതയും ഇല്ലെങ്കിലും അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നാല്‍ സാഹചര്യങ്ങള്‍ മാറിയേക്കും. ഏറ്റവും കൂടുതല്‍ വോട്ട് വിഹിതമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ദയനീയമായി തോല്‍ക്കുകയും തൽഫലമായി ബിജെപിക്കുള്ളിൽ സ്ഥിതിഗതികൾ മാറുകയും ചെയ്താൽ മാത്രമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും നാടകീയത പ്രതീക്ഷിക്കുന്നത്.
മഴ നനഞ്ഞ് അരുവിയില്‍ നീരാടി നിമിഷ സജയന്‍: വൈറലായി ചിത്രങ്ങള്‍

രണ്ട് പദവികളുടേയും കാര്യത്തില്‍ അവസാന നിമിഷം വരെ സസ്പെന്‍സ് പൊളിക്കാന്‍ പ്രധാനമന്ത്രി മോദി ഇത്തവണയും തയ്യാറായേക്കില്ല. കഴിഞ്ഞ തവണ രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളിലേക്കു താൻ ആരെയാണു ശുപാർശ ചെയ്യാൻ പോകുന്നതെന്ന സൂചന അദ്ദേഹത്തിന് അടുപ്പമുള്ള കേന്ദ്ര മന്ത്രിമാര്‍ക്കോ ബിജെപി നേതാക്കള്‍ക്കോ മോദി നല്‍കിയിരിക്കുന്നില്ല.

അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ആര്‍എസ്എസ് തലവനും മാത്രമാണ് ഒരു പരിധിവരെ ആലോചനകളില്‍ പങ്കാളികളായിരുന്നത്. മന്ത്രിമാരും ഗവര്‍ണര്‍മാരും ഉള്‍പ്പടേയുള്ള നിരവധിപ്പേര്‍ പ്രതീക്ഷയോടെ കാത്ത് നില്‍ക്കുമ്പോവാണ് രാഷ്ട്രീയക്കാര്‍ അല്ലാത്തവരേയും മോദി പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ പരന്നത്.

2017ൽ മന്ത്രിമാരിൽ എം.വെങ്കയ്യ നായിഡുവിനായിരുന്നു ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്നത്. എന്നാല്‍ രാഷ്ട്രപതിയാകുന്നതിനോട് അദ്ദേഹം അനുകൂലമായ നിലപാടായിരുന്നില്ല സ്വീകരിച്ചിരുന്നത്. ഒടുവിലാണ് അതുവരെ അധികമാരും ശ്രദ്ധിക്കാതിരുന്ന അന്നത്തെ ബിഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിന്റെ പേര് നരേന്ദ്രമോദി നിര്‍ദേശിക്കുന്നത്.

കക്ഷി രാഷ്ട്രീയ രംഗത്ത് തുടരാനായിരുന്നു അപ്പോഴും വെങ്കയ്യ നായിഡുവിന് താല്‍പര്യം. എങ്കിലും സമ്മര്‍ദങ്ങള്‍ക്ക് ഒടുവില്‍ നായിഡുവിന് ഉപരാഷ്ട്രപതി പദവി ഏറ്റെടുക്കേണ്ടി വന്നു. ഉപരാഷ്ട്രപതിയായി എത്തിയതോടെ ബിജെപിക്കു ഭൂരിപക്ഷമില്ലാതിരുന്ന രാജ്യസഭയിൽ നിര്‍ണ്ണായക ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. രാഷ്ട്രപതി എന്ന നിലയിൽ കോവിന്ദും മികച്ച രീതിയിലാണു പ്രവർത്തിച്ചത്.

കാലാവധി തീരാന്‍ പോവുമ്പോള്‍ നിലവിലെ രണ്ടുപേരേയും ഒരു ടേം കൂടി തുടരാന്‍ അനുവദിക്കാന്‍ ഒരു ആലോചനയുണ്ട്. നിലവിലെ പ്രവര്‍ത്തന മികവാണ് ഇത്തരമൊരു ആലോചനയിലേക്ക് എത്തുന്നത്. ഇത്തരമൊരു തീരുമാനം നരേന്ദ്ര മോദി കൈക്കൊള്ളുകയാണെങ്കില്‍ അത് രാജ്യ ചരിത്രത്തില്‍ തന്നെ രണ്ടാമത്തെ തവണയായിരിക്കും. 1957 ല്‍ ജവഹര്‍ലാല്‍ നെഹ്രു ഉപരാഷ്ട്രപതി എസ്.രാധാകൃഷ്ണനെയും തുടരാൻ അനുവദിക്കുകയായിരുന്നു.

2012 ല്‍ ഹാമിദ് അന്‍സാരിക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ മന്‍മോഹസിങ് അനുമതി നല്‍കിയിരുന്നു. പുതിയ ആളുകളെ കൊണ്ടുവരാനാണ് താല്‍പര്യമെങ്കില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രഥമ പരിഗണന വെങ്കയ്യ നായിഡിനുവായിരിക്കും. നായിഡു വരികയാണെങ്കില്‍ വലിയ പിന്തുണ സഖ്യകക്ഷികള്‍ക്ക് പുറത്ത് നിന്നുള്ള പാര്‍ട്ടികളില്‍ നിന്നും അദ്ദേഹത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സഹതാരങ്ങള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ആര്‍ത്തുല്ലസിച്ച് നടി അനുശ്രി












Click it and Unblock the Notifications